Advertisement

മിസ്റ്റര്‍ കേരള പൊലീസായി റോജി ജെ. സി.

January 13, 2020
Google News 0 minutes Read

കേരള പൊലീസിലെ മികച്ച ബോഡി ബില്‍ഡറെ കണ്ടെത്താനുളള മത്സരത്തില്‍ തിരുവനന്തപുരം സിറ്റി ടെലിക്കമ്മ്യൂണിക്കേഷന്‍ വിങ്ങിലെ ഹവില്‍ദാറും നിലവിലെ ചാമ്പ്യനുമായിരുന്ന റോജി ജെ സി മിസ്റ്റര്‍ കേരള പൊലീസ് ആയി തെരഞ്ഞെടുക്കപ്പെട്ടു.

കഴിഞ്ഞ വര്‍ഷം നടന്ന ഓള്‍ ഇന്ത്യ പൊലീസ് ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ റോജി മിസ്റ്റര്‍ ഇന്ത്യ പൊലീസ് ആയിരുന്നു. 90 കിലോ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയാണ് റോജി ജെ സി ഇത്തവണ മിസ്റ്റര്‍ കേരള പൊലീസ് ആയത്.

തിരുവനന്തപുരം കനകക്കുന്നില്‍ നടന്ന മത്സരം സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയും സിനിമാ താരം ഉണ്ണിമുകുന്ദനും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. പൊലീസ് ആസ്ഥാനം എഡിജിപി മനോജ് ഏബ്രഹാം, ആംഡ് പൊലീസ് ഡിഐജി പി പ്രകാശ്, തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ കറുപ്പസാമി ആര്‍, കെഎപി ഒന്നാം ബറ്റാലിയന്‍ ആംഡ് പൊലീസ് ഇന്‍സ്‌പെക്ടര്‍ ഐ എം വിജയന്‍, സിനിമാ താരം അബു സലീം എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

മത്സരഫലങ്ങള്‍

55 കിലോ വിഭാഗം

ഒന്നാം സ്ഥാനം: വിജിത്ത് ആര്‍, സിവില്‍ പൊലീസ് ഓഫീസര്‍, കൊച്ചി സിറ്റി
രണ്ടാം സ്ഥാനം: സുസ്മിതന്‍ എസ് ആര്‍, എസ്‌ഐ, ടെലിക്കമ്മ്യൂണിക്കേഷന്‍

60 കിലോ വിഭാഗം

ഒന്നാം സ്ഥാനം: പ്രശാന്ത് സി കെ, സിവില്‍ പൊലീസ് ഓഫീസര്‍, കോഴിക്കോട് സിറ്റി
രണ്ടാം സ്ഥാനം: ബിജുമോന്‍ കെ ജി, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍, ഇടുക്കി

65 കിലോ വിഭാഗം

ഒന്നാം സ്ഥാനം: അജേഷ് ഗോപിനാഥ്, സിവില്‍ പൊലീസ് ഓഫീസര്‍, കൊച്ചി സിറ്റി
രണ്ടാം സ്ഥാനം: ശ്യാംകുമാര്‍ വി, പൊലീസ് കോണ്‍സ്റ്റബിള്‍. കെഎപി മൂന്നാം ബറ്റാലിയന്‍

70 കിലോ വിഭാഗം

ഒന്നാം സ്ഥാനം: ശ്രീജേഷ് കുമാര്‍ വി കെ, സിവില്‍ പൊലീസ് ഓഫീസര്‍, കോട്ടയം ഡിഎച്ച്ക്യു
രണ്ടാം സ്ഥാനം വിഷ്ണു പ്രകാശ്, പൊലീസ് കോണ്‍സ്റ്റബിള്‍. കെഎപി മൂന്നാം ബറ്റാലിയന്‍

75 കിലോ വിഭാഗം

ഒന്നാം സ്ഥാനം: ഡെന്നി കെ പി, സിവില്‍ പൊലീസ് ഓഫീസര്‍, കോട്ടയം ഡിഎച്ച്ക്യു
രണ്ടാം സ്ഥാനം: സുമേഷ് വി വി, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍, വയനാട്

80 കിലോ വിഭാഗം

ഒന്നാം സ്ഥാനം: ലിനോര്‍ ദാസ് വൈ എല്‍, പൊലീസ് കോണ്‍സ്റ്റബിള്‍. കെഎപി മൂന്നാം ബറ്റാലിയന്‍
രണ്ടാം സ്ഥാനം: ഷിഹാസ് കെ പി, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍, കോഴിക്കോട് റൂറല്‍
മൂന്നാം സ്ഥാനം: പ്രഭു എ റ്റി, സിവില്‍ പൊലീസ് ഓഫീസര്‍, കോഴിക്കോട് സിറ്റി

85 കിലോ വിഭാഗം

ഒന്നാം സ്ഥാനം: ദീപു ഡി കെ, സിവില്‍ പൊലീസ് ഓഫീസര്‍, തിരുവനന്തപുരം സിറ്റി
രണ്ടാം സ്ഥാനം: മഹേഷ് എസ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍, കോട്ടയം
മൂന്നാം സ്ഥാനം: ഷിനാസ് പി എസ്, സിവില്‍ പൊലീസ് ഓഫീസര്‍, ഡിഎച്ച്ക്യു, കൊച്ചി സിറ്റി

90 കിലോ വിഭാഗം

ഒന്നാം സ്ഥാനം: റോജി ജെ സി, ഹവില്‍ദാര്‍, ടെലിക്കമ്മ്യൂണിക്കേഷന്‍
രണ്ടാം സ്ഥാനം: ലിജേഷ് കെ എന്‍, സിവില്‍ പൊലീസ് ഓഫീസര്‍, തിരുവനന്തപുരം

90 കിലോയ്ക്ക് മേലെയുളള വിഭാഗം

ഒന്നാം സ്ഥാനം: നജീബ് കെ സി, സിവില്‍ പൊലീസ് ഓഫീസര്‍, കണ്ണൂര്‍ ഡിഎച്ച്ക്യു

മാസ്റ്റേഴ്‌സ് വിഭാഗം

ഒന്നാം സ്ഥാനം: പ്രദീപ് കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍, വയനാട്.
രണ്ടാം സ്ഥാനം: രാമചന്ദ്രന്‍, സബ്് ഇന്‍സ്‌പെക്ടര്‍, പാലക്കാട്
മൂന്നാം സ്ഥാനം: തോമസ് സേവിയര്‍, ഗ്രേഡ് സബ് ഇന്‍സ്‌പെക്ടര്‍, കോട്ടയം

കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നുമുളള ജില്ലാതല ചാമ്പ്യന്‍മാരാണ് മത്സരത്തില്‍ പങ്കെടുത്തവരിലേറെയും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here