Advertisement

നോര്‍ക്ക പുനരധിവാസ പദ്ധതി: ഈടില്ലാതെ പത്തു ലക്ഷം രൂപ വരെ ബാങ്ക് വായ്പ

January 13, 2020
Google News 1 minute Read

പ്രവാസി പുനരധിവാസത്തിനായുള്ള നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ എമിഗ്രന്റ്‌സ് (NDPREM) പദ്ധതിയിന്‍ കീഴില്‍ നോര്‍ക്ക റൂട്ട്‌സും പ്രമുഖ ദേശസാല്‍കൃത ബാങ്കായ യൂക്കോ ബാങ്കുമായി ധാരണാപത്രം ഒപ്പുവച്ചു. തിരുവന്തപുരത്ത് തൈക്കാട്ടുള്ള നോര്‍ക്ക റൂട്ട്‌സ് ആസ്ഥാന കാര്യാലയത്തില്‍ നടന്ന ചടങ്ങില്‍ നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ ഹരികൃഷണന്‍ നമ്പൂതിരിയും യൂക്കോ ബാങ്ക് ചീഫ് മാനേജര്‍ പി വിജയ് അവിനാഷ് എന്നിവര്‍ ധാരാണാപത്രം കൈമാറി.

നിലവില്‍ NDPREM പദ്ധതിയിന്‍ കീഴില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, സൗത്ത് ഇന്ത്യന്‍ ബാങ്ക്, കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍, കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക്, കേരള സംസ്ഥാന പട്ടികജാതി/വര്‍ഗ വികസന കോര്‍പ്പറേഷന്‍, കേരള സംസ്ഥാന പ്രവാസി ക്ഷേമ വികസന സഹകരണ സംഘം(മലപ്പുറം), ബാങ്ക് ഓഫ് ബറോഡ, സിന്‍ഡിക്കേറ്റ് ബാങ്ക്, ഫെഡറല്‍ ബാങ്ക്, കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ എന്നീ ധനകാര്യ സ്ഥാപനങ്ങളുമായും ധാരാണാ പത്രം ഒപ്പ് വച്ചിട്ടുണ്ട്.

യൂക്കോ ബാങ്കിന് നിലവില്‍ സംസ്ഥാനത്തുടനീളം 50 ഓളം ശാഖകളും ടെഹറാന്‍, സിംഗപൂര്‍, ഹോങ്കോംഗ് എന്നിവിടങ്ങളിലും ശാഖകള്‍ ഉണ്ട്. യൂക്കോ ബാങ്കുമായി ധാരാണാപത്രം ഒപ്പ് വച്ചതിലൂടെ ഈ പദ്ധതിയിന്‍കീഴില്‍ 15 ധനകാര്യ സ്ഥാപനങ്ങളിലെ 4600 ഓളം ശാഖകളിലൂടെ പദ്ധതിയുടെ പ്രയോജനം ലഭിക്കും. പത്ത് ലക്ഷം രൂപ വരെയുള്ള വായ്പകള്‍ ഈടില്ലാതെ നല്‍കാന്‍ യൂക്കോ ബാങ്ക് തീരുമാനിച്ചിട്ടുണ്ട്.

30 ലക്ഷം രൂപ വരെയുള്ള പദ്ധതികള്‍ക്ക് 15 ശതമാനം വരെ മൂലധന സബ്‌സിഡിയും (പരമാവധി മൂന്ന് ലക്ഷം രൂപ വരെ) കൃത്യമായ തിരിച്ചടവിന് മൂന്ന് ശതമാനം പലിശ സബ്‌സിഡിയും നല്‍കുന്നുണ്ട്. നിലവില്‍ ഈട് വയ്ക്കാന്‍ നിവര്‍ത്തിയില്ലാതെ, സംരംഭങ്ങള്‍ തുടങ്ങാന്‍ ബുദ്ധിമുട്ടുന്ന തിരികെയെത്തിയ പ്രവാസി കേരളീയര്‍ക്ക് ഇത് വലിയൊരാശ്വാസമാവും. ഇതിലൂടെ കൂടുതല്‍ പേരിലേക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.നടപ്പ് സാമ്പത്തിക വര്‍ഷം (2019 – 20) ഈ പദ്ധതിയിന്‍ കീഴില്‍ ഇതുവരെ 800 ഓളം പേര്‍ ഗുണഭോക്താക്കളായിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here