റീട്ടെയിൽ കമ്പനിയായ വാൾമാർട്ട് ജീവനക്കാരെ പിരിച്ചുവിടുന്നു

ലോകത്തിലെ ഏറ്റവും വലിയ റീട്ടെയിൽ കമ്പനിയായ വാൾമാർട്ടിന്റെ ഇന്ത്യൻ വിഭാഗം ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നു. ഇന്ത്യയിൽ മൊത്തവ്യാപാര വിഭാഗം നഷ്ടം
നേരിടുന്നതിനെ തുടർന്ന് ചെലവ് ചുരുക്കൽ ലക്ഷ്യമിട്ടാണ് പിരിച്ചുവിടൽ നടപടി.
മാത്രമല്ല, പുതിയ സ്റ്റോറുകൾ തുടങ്ങുന്നതിനുള്ള പദ്ധതികൾ അധികൃതർ ഉപേക്ഷിക്കുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഇന്ത്യയിലെത്തി പത്ത് വർഷം പിന്നിടുന്ന കമ്പനി സോഴ്‌സിംഗ്, അഗ്രി- ബിസിനസ്, എഫ്എംസിജി തുടങ്ങിയ വിഭാഗങ്ങളിൽ ഉൾപ്പെടെയുള്ള വൈസ് പ്രസിഡന്റ്മാർ ഉൾപ്പെടെയുള്ളവരെയാണ് ഒഴിവാക്കുന്നത്. നിലവിൽ രാജ്യത്ത് വിവിധ നഗരങ്ങളിലായി 28 സ്റ്റോറുകളാണ് വാൾമാർട്ടിനുള്ളത്.

2018 ൽ വാൾമാർട്ട് ഫ്ളിപ്കാർട്ടിനെ 1.07 ലക്ഷം കോടി രൂപയ്ക്ക് ഏറ്റെടുത്ത വാൾമാർട്ട്, ഇന്ത്യയിൽ ഓൺലൈൻ ബിസിനസ് രംഗത്ത് ഒരു യുഎസ് കമ്പനി നടത്തുന്ന ഏറ്റവും വലിയ നിക്ഷേപം കൂടിയായിരുന്നു ഇത്.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More