Advertisement

കോഴിക്കോട് എസ്എൻ കോളജിൽ പ്രിൻസിപ്പലിനെ ഓഫീസിൽ പൂട്ടിയിട്ട് വിദ്യാർത്ഥികൾ

January 13, 2020
Google News 1 minute Read

കോഴിക്കോട് ചേളന്നൂർ എസ്എൻ കോളജിൽ പ്രിൻസിപ്പലിനെ ഓഫീസിൽ പൂട്ടിയിട്ട് വിദ്യാർഥികളുടെ പ്രതിഷേധം. കോളജിലെ ഗസ്റ്റ് അധ്യാപകനെ പിരിച്ചു വിട്ടതിനെതിരയാണ് വിദ്യാർത്ഥികളുടെ പ്രതിഷേധം. പ്രിൻസിപ്പൽ ചർച്ചയ്ക്ക് തയ്യാറാവണമെന്നും അധ്യാപകനെ തിരിച്ചെടുക്കണമെന്നുമാണ് വിദ്യാർത്ഥികളുടെ ആവശ്യം.

ഇംഗ്ലീഷ് വിഭാഗം താത്കാലിക അധ്യാപകനായ മുഹമ്മദ് ഷാഹിലിനെ പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ചാണ് വിദ്യാർത്ഥികളുടെ സമരം. പ്രിൻസിപ്പൽ വി ദേവിപ്രിയയെ കോളജ് യൂണിയന്റെ നേതൃത്വത്തിൽ ഓഫിസിൽ പൂട്ടിയിട്ടായിരുന്നു പ്രതിഷേധം പിജി ഒന്നാം വർഷ ക്ലാസിൽ ആൺകുട്ടികളേയും പെൺകുട്ടികളേയും ഒരുമിച്ചിരുത്തിയതാണ് അധ്യാപകനെ പിരിച്ചു വിടാൻ കാരണം എന്ന് വിദ്യാർത്ഥികൾ പറഞ്ഞു. വിഷയത്തിൽ പ്രിൻസിപ്പൽ ചർച്ചയ്ക്ക് തയാറാവുന്നില്ലന്നും വിദ്യാർഥികൾ ആരോപിച്ചു

പിരിച്ചു വിട്ട അധ്യാപകനെ തിരിച്ചെടുക്കണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം.അതേസമയം അധ്യാപകന് കുട്ടികൾക്ക് മേലുള്ള നിയന്ത്രണം നഷ്ടമായതിനെ തുടർന്നാണ് കോളേജിൽ നിന്നും പിരിച്ചു വിട്ടതെന്നാണ് പ്രിൻസിപ്പലിന്റെ വാദം. ഇതേ കോളജിലെ വനിതാ ഹോസ്റ്റലിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് തടഞ്ഞതിനെതിരെ നേരത്തെ ഹൈക്കോടതി ഇടപെടൽ ഉണ്ടായിരുന്നതും ചർച്ചയായിരുന്നു.

Story Highlights- SN College, Principal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here