വാളയാർ കേസ്; മൂത്ത കുട്ടിയുടെ ദുരൂഹമരണത്തിന് ഇന്ന് മൂന്നാണ്ട്; ഇളയ കുട്ടിയുടെ ജീവനിലും ഭയമുണ്ടെന്ന് അമ്മ

വാളയാറിൽ ദുഹൂര സാഹചര്യത്തിൽ മൂത്ത പെൺകുട്ടി മരിച്ചിട്ട് ഇന്ന് മൂന്നുവർഷം തികയുകയാണ്. വൈകിയാലും നീതി ലഭിക്കും എന്ന പ്രതീക്ഷയിലാണ് പെൺകുട്ടികളുടെ അമ്മ. തങ്ങളുടെ ഇളയ കുട്ടിയുടെ ജീവനിലും ഭയം ഉണ്ടെന്ന് അമ്മ പറയുന്നു.
മൂത്തപെൺകുട്ടി മരിച്ച് മൂന്നുവർഷം പൂർത്തിയാകുമ്പോഴും പഴയ സംഭവങ്ങളുടെ ഞെട്ടിക്കുന്ന ഓർമകളിലാണ് അമ്മ. പ്രതികളെ വെറുതെ വിട്ടതിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകി. ഇനി ആവശ്യം സിബിഐ അന്വേഷണം. നിയമപോരാട്ടം തുടരുമ്പോഴും പ്രതികളുടെ ഭാഗത്തുനിന്നുൾപ്പെടെ ഭീഷണിയുള്ളതായും അമ്മ പറയുന്നു.
2017 ജനുവരി 13ന് മൂത്ത പെൺകുട്ടിയും, മാർച്ചിൽ ഇളയ കുട്ടിയും മരിച്ചു. കേരള മനസാക്ഷിയെ ഞെട്ടിച്ച കോടതിവിധി വന്നത് 2019 ഒക്ടോബർ 25 നായിരുന്നു. ഇനിയുളളത് പ്രതിപ്പട്ടികയിലുളള പ്രായപൂർത്തിയാവാത്ത ആളുടെ കേസിലെ വിധിമാത്രമേയുള്ളൂ. നീതികിട്ടുംവരെ പോരാടാനാണ് കുടുംബത്തിന്റെ തീരുമാനം. കേസിൽ ജുഡിഷ്യൽ അന്വേഷണം തുടങ്ങിക്കഴിഞ്ഞു. ആദ്യ പെൺകുട്ടി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം വീഴ്ച്ച കൂടാതെ അന്വേഷിച്ചിരുന്നെങ്കിൽ ഒരു പക്ഷേ ഇളയ കുട്ടിക്ക് ഈ ഗതി വരില്ലായിരുന്നുവെന്നാണ്
പൊതുസമൂഹം ഇപ്പോഴും വിശ്വസിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here