സംസ്ഥാനത്തെ ഫ്ളാറ്റ്, വില്ല നിര്‍മാണ കമ്പനികള്‍ക്ക് ഗ്രേഡിംഗ് ഏര്‍പ്പെടുത്തും

മുന്‍കാല പ്രവര്‍ത്തനവും ട്രാക്ക് റെക്കോഡും ഉപഭോക്താക്കളുടെ പ്രതികരണവുമാണ് ഗ്രേഡിംഗിന്റെ അടിസ്ഥാനം. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ചൂഷണം അവസാനിപ്പിക്കാനും സുതാര്യത ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ നീക്കം. ട്വന്റിഫോര്‍ എക്‌സ്‌ക്ലൂസീവ്.
റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ചൂഷണം അവസാനിപ്പിക്കാനും നടപടികള്‍ സുതാര്യമാക്കാനുമാണ് നിര്‍മാണ കമ്പനികള്‍ക്ക് ഗ്രേഡിംഗ് ഏര്‍പ്പെടുത്തുന്നത്. മുന്‍കാല പ്രവര്‍ത്തനം, ഇതുവരെ ഉപഭോക്താക്കളുമായി നടത്തിയ ക്രയവിക്രയം, ഉപഭോക്താക്കളുടെ പ്രതികരണം, കേസുകള്‍ തുടങ്ങിയവയെല്ലാം കണക്കിയെലടുത്താകും സ്ഥാപനങ്ങള്‍ക്ക് റേറ്റിംഗ് നല്‍കുക.
വിശ്വാസ്യതയ്ക്കാകും പ്രഥമ പരിഗണന. റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി നിയമത്തിലുള്ള വ്യവസ്ഥയും അധികാരവും ഉപയോഗിച്ചാകും അതോറിറ്റി നടപടിയെടുക്കുക. അതോറിറ്റിയുടെ പ്രവര്‍ത്തനം കുറച്ചുകൂടി വിപുലീകരിച്ച ശേഷമായിരിക്കും ഗ്രേഡിംഗ്.
ഇതോടെ ജനങ്ങള്‍ക്ക് നല്ല പ്രോജക്ടുകള്‍ തിരിച്ചറിഞ്ഞ് വാങ്ങാന്‍ കഴിയുകയും തെരഞ്ഞെടുപ്പ് കൂടുതല്‍ എളുപ്പത്തിലാകുകയും ചെയ്യും. ഗ്രേഡിംഗിന്റെ വിശദാംശങ്ങളും ലഭിച്ച റേറ്റിംഗും അതോറിറ്റിയുടെ വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തും.
വിശ്വാസ്യത, സമയബന്ധിതമായി നിര്‍മാണം പൂര്‍ത്തിയാക്കല്‍, സുതാര്യത എന്നിവ ഉറപ്പാക്കാനും ഇപ്പോള്‍ നടക്കുന്ന ചൂഷണവും കബളിപ്പിക്കലും അവസാനിപ്പിക്കാനും ഇതിലൂടെ കഴിയും. ഫ്ളാറ്റ് തട്ടിപ്പുകളെക്കുറിച്ച് വ്യാപകമായ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് അതോറിറ്റി ഗ്രേഡിംഗിനുള്ള നടപടികള്‍ തുടങ്ങിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here