Advertisement

പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളത്തില്‍ ഭരണ, പ്രതിപക്ഷങ്ങള്‍ ഒന്നിച്ചത് പ്രശംസനീയം: മേധാ പട്കര്‍

January 14, 2020
Google News 0 minutes Read

ഭരണഘടനാ മൂല്യങ്ങള്‍ പിച്ചിചീന്തുന്നതിനെതിരെ സംസ്ഥാനത്തെ ഭരണ, പ്രതിപക്ഷങ്ങള്‍ ഒന്നിച്ച് നിലപാട് എടുത്തത് പ്രശംസനീയമെന്ന് സാമൂഹിക പ്രവര്‍ത്തക മേധാ പട്കര്‍. പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ജനകീയ പ്രതിരോധ സമിതി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പൗരസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മേധാ പട്കര്‍.

അതേ സമയം യുഎപിഎ നിയമപ്രകാരം അറസ്റ്റ് ചെയ്ത അലനെയും താഹയേയും നിരുപാധികം വിട്ടയക്കണമെന്നും മേധ പട്കര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. പൗരത്വ നിയമ ഭേദഗതിക്കെതിരെ വലിയ പ്രതിഷേധമുയര്‍ന്നജാമിഅ മില്ലിയ, പോണ്ടിച്ചേരി, ഹൈദരാബാദ് സര്‍വകലാശാലകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥി പ്രതിനിധികളടക്കം, നിരവധി പേര്‍ഗാന്ധി പാര്‍ക്കില്‍ നടന്ന പൗരസംഗമത്തില്‍ പങ്കെടുത്തു.

സിഎഎ, എന്‍പിആര്‍, എന്‍ആര്‍സി എന്നിവയെഎതിര്‍ക്കുന്നവരെ ബാര്‍ബേറിയന്‍ ആക്രമണ മാതൃകയിലാണ് സര്‍ക്കാര്‍ നേരിടുന്നതെന്ന് മേധ പട്കര്‍ കുറ്റപ്പെടുത്തി. പൗരത്വ നിയമ ഭേദഗതി
ഭരണഘടനാവിരുദ്ധവും മുസ്ലീം വിരുദ്ധവുമാണ്. നിയമത്തിനെതിരെകേരള നിയമസഭ പ്രമേയം പാസാക്കിയത് അഭിനന്ദനാര്‍ഹമെന്നും മേധ പട്കര്‍ പറഞ്ഞു. തെരുവ് നാടകവും, പ്രകടനങ്ങളും, ആസാദി മുദ്രാവാക്യങ്ങളുമായി വിവിധതരം പ്രതിഷേധമുറകളാണ് പൗരസംഗമത്തില്‍ അരങ്ങേറിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here