നിർഭയ കേസ്; രാഷ്ട്രപതിക്ക് ദയാഹർജി നൽകി പ്രതി മുകേഷ് സിംഗ്

നിർഭയാ കേസ് പ്രതി മുകേഷ് സിംഗ് രാഷ്ട്രതിക്ക് ദയാഹർജി നൽകി. വധശിക്ഷ നടപ്പാക്കുന്നതിനെതിരെ സുപ്രിംകോടതിയിൽ നൽകിയ തിരുത്തൽ ഹർജി തള്ളിയതിന് പിന്നാലെയാണ് മുകേഷ് രാഷ്ട്രപതിക്ക് ദയാഹർജി നൽകിയത്. ദയാഹർജി കൂടി തള്ളിയാൽ വധശിക്ഷ നടപ്പാക്കും.
കേസിൽ വധശിക്ഷ വിധിക്കെതിരെ പ്രതികൾ നൽകിയ തിരുത്തൽ ഹർജി സുപ്രിംകോടതി അഞ്ചംഗ ബെഞ്ച് തള്ളിയിരുന്നു. ജസ്റ്റിസുമാരായ എൻ. വി രമണ, ആർ. എഫ് നരിമാൻ, അരുൺ മിശ്ര, ആർ. ഭാനുമതി, അശോക് ഭൂഷൺ എന്നിവരാണ് വാദം കേട്ടത്. നിലവിലെ സാഹചര്യത്തിൽ ജനുവരി 22ന് തന്നെ പ്രതികളുടെ വധശിക്ഷ നടപ്പാക്കും.
read also: നിർഭയ കേസ്; പ്രതികളുടെ തിരുത്തൽ ഹർജി തള്ളി
വധശിക്ഷയ്ക്ക് മുന്നോടിയായുള്ള ഡമ്മി പരീക്ഷണം കഴിഞ്ഞ ദിവസം നടന്നിരുന്നു. ഒരേ സമയം നാല് ഡമ്മികളും പരീക്ഷിച്ചു. ഭാര പരിശോധനയടക്കമുള്ള പരീക്ഷണം വിജയിച്ചതായിട്ടാണ് ലഭിക്കുന്ന വിവരം. ശിക്ഷാ തീയതി തീരുമാനിക്കപ്പെട്ട സാഹചര്യത്തിൽ കനത്ത സുരക്ഷയും നിരീക്ഷണവുമാണ് ജയിലിൽ പ്രതികൾക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
Story Highlights- Supreme Court of india , Nirbhaya, mukesh singh, mercy plea
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here