Advertisement

നീലേശ്വരം തീര്‍ത്ഥങ്കര കടിഞ്ഞത്തൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ കവര്‍ച്ച

January 14, 2020
Google News 0 minutes Read

കാസര്‍ഗോഡ് നീലേശ്വരം തീര്‍ത്ഥങ്കര കടിഞ്ഞത്തൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ കവര്‍ച്ച. വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന സ്വര്‍ണകിരീടം, കാശിമാല ഉള്‍പ്പെടെ 18 പവന്റെ സ്വര്‍ണാഭരണങ്ങളും ഓട്ടുരുപ്പടികളും പണവുമാണ് കവര്‍ന്നത്.

ക്ഷേത്രത്തിലെ ഭണ്ഡാരം സമീപത്തെ വളപ്പില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ക്ഷേത്രത്തിന്റെ പിന്‍ഭാഗത്തെ ഓടിളക്കിയാണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. ഇന്ന് പുലര്‍ച്ചെ നട തുറക്കാനെത്തിയ ശാന്തിക്കാരനാണ് മോഷണവിവരം അറിഞ്ഞത്. നീലേശ്വരം പൊലീസും വിരലടയാള വിദഗ്ധരും ശ്വാന സേനയും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here