Advertisement

മധുരയിൽ ജല്ലിക്കെട്ടിനിടെ 32 പേർക്ക് പരുക്ക്; നാല് പേരുടെ നില ഗുരുതരം

January 15, 2020
Google News 0 minutes Read

തമിഴ്‌നാട്ടിലെ മധുരയിൽ ജല്ലിക്കെട്ടിനിടെ 32 പേർക്ക് പരുക്ക്. നാല് പേരുടെ നില ഗുരുതരമാണ്. ഇവരെ മധുര സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മധുരയിലെ ആവണിയാപുരത്ത് മാട്ടുപ്പൊങ്കൽ മഹോത്സവത്തോടനുബന്ധിച്ചാണ് ജല്ലിക്കെട്ട് മത്സരം നടന്നത്. ഇക്കുറി 700 കാളകളും മത്സരാർത്ഥികളുമാണ് ജല്ലിക്കെട്ടിൽ പങ്കെടുക്കുന്നത്.

അതേസമയം, തമിഴ്നാട്ടിൽ ജല്ലിക്കെട്ട് നടത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രിംകോടതി ഇന്ന് തള്ളി. തമിഴ്‌നാട്ടിലെ കർഷകനായ എ കെ കണ്ണനാണ് ഹർജി നൽകിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here