പൗരത്വ നിയമ ഭേദഗതി: സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ പോയതില്‍ തെറ്റില്ല: ഗവര്‍ണര്‍
പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ പോയതില്‍ തെറ്റില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍ക്കാരിന്റെ പരിധിയിലല്ലാത്ത കാര്യത്തില്‍ പ്രമേയം പാസാക്കിയതാണ് താന്‍ എതിര്‍ത്തതെന്നും ഗവര്‍ണര്‍ കൊല്ലത്ത് പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചത്. ഭേദഗതിക്കെതിരെ കോടതിയില്‍ ഹര്‍ജി നല്‍കിയ ആദ്യ സംസ്ഥാനമാണ് കേരളം. നിയമം ഭരണഘടനാ വിരുദ്ധമാണെന്നും ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണെന്നും കേരളം ഹര്‍ജിയില്‍ പറയുന്നു. സിഎഎയ്‌ക്കെതിരെ വിവിധ സംഘടനകള്‍ നേരത്തെ സുപ്രിംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു.
നേരത്തെ നിയമസഭ ഒരു പ്രമേയം പാസാക്കിയിരുന്നു. ഈ പ്രമേയത്തെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഹര്‍ജിയാണ് നിലവില്‍ കേരളം ഫയല്‍ ചെയ്തിരിക്കുന്നത്. ജനുവരി 22നാണ് പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രിംകോടതി പരിഗണിക്കുന്നത്. അന്ന് കേരളത്തിന്റെ ഹര്‍ജിയും സുപ്രിംകോടതി പരിഗണിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here