Advertisement

കായിക അവാർഡുകൾ പ്രഖ്യാപിച്ചു; ജിവി രാജ പുരസ്‌കാരം മുഹമ്മദ് അനസിനും തുളസിക്കും; ട്വന്റിഫോറിലെ ദീപക് ധർമ്മടത്തിന് പ്രത്യേക പുരസ്‌കാരം

January 16, 2020
Google News 1 minute Read

കഴിഞ്ഞ വർഷത്തെ സംസ്ഥാന കായിക അവാർഡുകൾ പ്രഖ്യാപിച്ചു. ജിവി രാജ പുരസ്‌കാരത്തിന് പുരുഷ വിഭാഗത്തിൽ മുഹമ്മദ് അനസും വനിതാ വിഭാഗത്തിൽ പി സി തുളസിയും പുരസ്‌കാരത്തിന് അർഹരായി. മൂന്നുലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

പരിശീലകൻ ടി പി ഔസേഫിനാണ് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ്. പ്രത്യേക പുരസ്‌കാരത്തിന് ട്വന്റിഫോർ കോഴിക്കോട് റീജിയണൽ ചീഫ് ദീപക് ധർമ്മടം അർഹനായി. 10001 രൂപയാണ് പുരസ്‌ക്കാരം.

Read Also : ടി.വി.ആർ ഷേണായി നാഷണൽ മീഡിയ അവാർഡ് ആർ. ശ്രീകണ്ഠൻ നായർ ഏറ്റുവാങ്ങി

വനിതാ ബാഡ്മിന്റൺ താരം അപർണാ ബാലൻ, പരിശീലകൻ സതീവൻ ബാലൻ, കായികാധ്യാപകരായ ഡോ. കെ അജയകുമാർ, കെ സുരേന്ദ്രൻ, മാധ്യമ പ്രവർത്തകരായ ജോബി ജോർജ്, തോമസ് വർഗീസ്, ജഗത് ലാൽ തുടങ്ങി നിരവധി പേർക്കും വിവിധ വിഭാഗങ്ങളിൽ പുരസ്‌ക്കാരങ്ങൾ ലഭിച്ചു.

Story Highlights- GV Raja,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here