ജി വി രാജ സ്‌പോര്‍ട്‌സ് സ്‌കൂളിലും കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷനിലും ആറ്, ഏഴ് ക്ലാസുകളിലേക്കും കുട്ടികള്‍ക്ക് പ്രവേശനം നല്‍കും

നിലവില്‍ എട്ട് മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസുകളിലേക്കാണ് ഇവിടങ്ങളില്‍ പ്രവേശനം നല്‍കുന്നത്. ചെറിയ പ്രായത്തില്‍ തന്നെ കുട്ടികളെ കണ്ടെത്തി മികച്ച പരിശീലനം നല്‍കുന്നതിനാണിത്. ഒപ്പം ഇവിടങ്ങളില്‍ ആവശ്യമായ അധ്യാപക തസ്തികകള്‍ സൃഷ്ടിക്കാനും തീരുമാനിച്ചു. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം കൈകൊണ്ടത്.
കഴിഞ്ഞ കുറേ കാലമായി സബ് ജൂനിയര്‍ തലത്തില്‍ കേരളത്തിലെ കുട്ടികളുടെ പ്രകടനത്തില്‍ നിലവാരക്കുറവ് ദൃശ്യമാണ്. ഈ സാഹചര്യത്തിലാണ് ആറാം ക്ലാസ് മുതല്‍ പ്രവേശനം നല്‍കുന്നത്. നിലവില്‍ ജി വി രാജ സ്‌കൂളില്‍ എട്ടാം തരത്തില്‍ രണ്ട് ഡിവിഷനും ഒമ്പത്, 10 ക്ലാസുകളില്‍ മൂന്ന് ഡിവിഷനും പ്രവര്‍ത്തിക്കുന്നുണ്ട്. ആറ്, ഏഴ് ക്ലാസുകളുടെ ഓരോ ഡിവിഷന്‍ ആരംഭിക്കാനുള്ള സൗകര്യങ്ങള്‍ ഇവിടെയുണ്ട്. ആറ്, ഏഴ് ക്ലാസുകളില്‍ 45 കുട്ടികള്‍ വീതമുള്ള ഓരോ ഡിവിഷനാണ് തുടങ്ങുക. രണ്ട് യുപിഎസ്എ തസ്തികയും അനുവദിച്ചു.
കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷന്‍ പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ ജിവിഎച്ച്എസ്എസില്‍ നിലവില്‍ ആറ്, ഏഴ് ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കായിക വിദ്യാര്‍ത്ഥികള്‍ക്ക് എട്ടു മുതലാണ് പ്രവേശനം. നിലവിലെ ആറ്, ഏഴ് ക്ലാസുകളില്‍ കുട്ടികളുടെ എണ്ണം തീരെ കുറവാണ്. അധിക ബാധ്യതയില്ലാതെ തന്നെ ഈ സ്‌കൂളില്‍ കായിക വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കാന്‍ സാധിക്കും.
30 കായിക വിദ്യാര്‍ത്ഥികള്‍ക്കാണ് ഓരോ ഡിവിഷനിലും പ്രവേശനം നല്‍കുക. രണ്ട് സ്‌പോര്‍ട്‌സ് സ്‌കൂളുകളും വിദ്യാഭ്യാസ വകുപ്പില്‍നിന്ന് കായിക വകുപ്പ് ഏറ്റെടുത്ത ശേഷം കോടിക്കണക്കിനു രൂപയുടെ വികസനം നടപ്പാക്കി വരികയാണ്. മൈതാനങ്ങളും ക്ലാസ് മുറികളും ഹോസ്റ്റലുകളും ഉള്‍പ്പെടെയുള്ളവ നവീകരിക്കുകയും മികച്ച കായികോപകരണങ്ങള്‍ ലഭ്യമാക്കുകയും ചെയ്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here