Advertisement

വ്യവസായ ഇടനാഴി: പാലക്കാട്ട് സ്ഥാപിക്കുന്ന ഏകീകൃത ഉത്പാദന ക്ലസ്റ്ററിന് 1351 ഏക്കര്‍ ഭൂമി ഏറ്റെടുക്കും

January 16, 2020
Google News 1 minute Read

വ്യവസായ ഇടനാഴി പദ്ധതി യാഥാര്‍ത്ഥ്യമാകുന്നു. ബംഗളൂരു-കൊച്ചി വ്യവസായ ഇടനാഴിയില്‍ പാലക്കാട്ട് സ്ഥാപിക്കുന്ന ഏകീകൃത ഉല്‍പ്പാദന ക്ലസ്റ്ററിന് 1351 ഏക്കര്‍ ഭൂമി ഏറ്റെടുക്കും. ഇതിനായി 1030 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നതെന്ന് മന്ത്രി ഇ പി ജയരാജന്‍ അറിയിച്ചു.

പണം കിഫ്ബി വഴിയാണ് ലഭ്യമാക്കുക. വ്യവസായ വകുപ്പിന് കീഴിലെ കിന്‍ഫ്രയ്ക്കാണ് പദ്ധതി ചുമതല. ബംഗളൂരു- കോയമ്പത്തൂര്‍ വ്യവസായ ഇടനാഴി കൊച്ചിയിലേക്ക് നീട്ടുന്നതിനുള്ള കേരളത്തിന്റെ അപേക്ഷ നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡെവലപ്‌മെന്റ് ഇംപ്ലിമെന്റേഷന്‍ ട്രസ്റ്റ് അംഗീകരിച്ചിട്ടുണ്ട്.രണ്ടു ഘട്ടമായി നടപ്പാക്കുന്ന പദ്ധതിയുടെ ഒന്നാം ഘട്ടത്തിലാണ് 1351 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നത്.

പാലക്കാട്, തൃശൂര്‍ ജില്ലകളിലെ ഭാഗങ്ങള്‍ ഉള്‍പ്പെടുന്നതാണ് ആദ്യഘട്ടം. 160 കിലോമീറ്ററാണ് ഇടനാഴിയുടെ നീളം. വ്യവസായ ഇടനാഴിയുടെ ഭാഗമായി സംരംഭങ്ങള്‍ തുടങ്ങാനുള്ള നടപടി സ്വീകരിച്ചുവരികയാണ്. വ്യവസായങ്ങള്‍ക്ക് ഏകജാലക സംവിധാനത്തിലൂടെ അനുമതി നല്‍കാനും നടപടിക്രമങ്ങള്‍ ലഘൂകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. പരിസ്ഥിതിക്ക് അനുയോജ്യമായ വ്യവസായങ്ങള്‍ സ്ഥാപിച്ച് കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുകയാണ് ലക്ഷ്യം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here