Advertisement

ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് നടപടികളുടെ രേഖകൾ ജനപ്രതിനിധിസഭ സെനറ്റിന്റെ പരിഗണനയ്ക്ക് അയച്ചു

January 16, 2020
Google News 0 minutes Read

ഡോണാൾഡ് ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് നടപടികളുടെ രേഖകൾ സെനറ്റിന്റെ പരിഗണനയ്ക്ക് അയച്ച് ജനപ്രതിനിധിസഭ. ട്രംപിനെതിരായ ഇംപീച്ചമെന്റ് വിചാരണ യുഎസ് സെനറ്റിൽ അടുത്തയാഴ്ച ആരംഭിക്കാനിരിക്കെയാണ് നടപടി.

അധികാര ദുർവിനിയോഗം, ഇംപീച്ച്‌മെന്റ് നടപടികൾ തടസപ്പെടുത്തി എന്നീ കുറ്റങ്ങൾ ആരോപിച്ച് ജനപ്രതിനിധി സഭ അംഗീകരിച്ച രണ്ട് പ്രമേയങ്ങളാണ് സെനറ്റിന്റെ പരിഗണനക്കയച്ചത്. രേഖകൾ സെനറ്റ് അംഗങ്ങൾ ഔദ്യോഗികമായി കൈപ്പറ്റിക്കഴിഞ്ഞു. ട്രംപിനെതിരായ ഇംപീച്ചമെന്റ് വിചാരണ യുഎസ് സെനറ്റിൽ അടുത്തയാഴ്ച ആരംഭിക്കും.

കഴിഞ്ഞ മാസമാണ് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് ജനപ്രതിനിധിസഭയിൽ പാസായത്. എന്നാൽ, റിപ്പബ്ലിക്കുകൾക്ക് മുൻതൂക്കമുള്ള സെനറ്റിൽ ഇംപീച്ച്‌മെന്റ് പ്രമേയം പാസാകുന്നത് പ്രയാസമാണ്. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപിന്റെ മുഖ്യ എതിരാളിയായ ജോ ബൈഡനെതിരേ അന്വേഷണം നടത്താൻ യുക്രൈൻ പ്രസിഡന്റ് വ്‌ളാഡിമിർ സെലൻസ്‌കിയെ സ്വാധീനിച്ചെന്നതാണ് ട്രംപിനെതിരായ പ്രധാന ആരോപണം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here