മലയാളത്തിന്റെ നിത്യഹരിത നായകൻ പ്രേം നസീറിന്റെ ഓർമകൾക്ക് 31 വയസ്

മലയാള സിനിമയിലെ നിത്യഹരിത നായകൻ പ്രേം നസീറിന്റെ ഓർമകൾക്ക് 31 വയസ്. നാല് ദശകത്തോളം മലയാള സിനിമയിൽ നിറഞ്ഞുനിന്ന പ്രേംനസീർ 1989 ജനുവരി 16 നാണ് വിട പറഞ്ഞത്.
എതിരാളികളില്ലാതെ തേരോട്ടം നടത്തിയ നടൻ. എണ്ണമറ്റ വിജയങ്ങളിലൂടെ മലയാള സിനിമയിലെ ആദ്യത്തെ സൂപ്പർ സ്റ്റാർ. ഇങ്ങിനെ വിശേഷണങ്ങൾ ഒട്ടനവധിയുണ്ട് മലയാളത്തിന്റെ നിത്യഹരിത നായകൻ പ്രേം നസീറിന്.
1952ൽ പുറത്തിറങ്ങിയ മരുമകളിലൂടെയായിരുന്നു പ്രേം നസീറിന്റെ അരങ്ങേറ്റം. രണ്ടാമത്തെ ചിത്രമായ വിശപ്പിന്റെ വിളിയിലെത്തിയപ്പോഴാണ് പേര് മാറ്റിയത്. തിക്കുറിശ്ശി സുകുമാരൻ നായരാണ് അബ്ദുൾ ഖാദറിനെ പ്രേം നസീറാക്കുന്നത്. പ്രേംനസീർ-ഷീല ജോഡി മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് പ്രണയ ജോഡികളിലൊന്നാണ്.
1979ൽ മാത്രം നസീർ നായകനായി 39 സിനിമകളാണ് ഇറങ്ങിയത്. മൺമറഞ്ഞുപോയി 31 വർഷം കഴിയുമ്പോഴും മലയാളത്തിലെ നിത്യഹരിത നായകൻ എന്ന പേര് പ്രേംനസീറിന് മാത്രമുള്ളതാണ്.
Story Highlights- Prem Nazir
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here