Advertisement

‘ഉപ്പും മുളകും’ സംവിധായകൻ സിനു ചലച്ചിത്ര രംഗത്തേക്ക്; ആദ്യ സംവിധായക സംരംഭത്തിന്റെ ലോഞ്ചിനെത്തുന്നത് ആഫ്രിക്കയിൽ നിന്നുള്ള മന്ത്രിമാർ

January 16, 2020
Google News 1 minute Read

ഫ്‌ളവേഴ്‌സ് പ്രേക്ഷകരുടെ പ്രിയ പരമ്പരയായ ഉപ്പും  മുളകിന്റെയും സംവിധായകൻ ചലച്ചിത്ര രംഗത്തേക്ക് ചുവടുവയ്ക്കുന്നു. നാളെ രാവിലെ 9 മണിക്ക് എറണാകുളം ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ വെച്ചാണ് ചിത്രത്തിന്റെ ലോഞ്ച്. ചിത്രത്തിന്റെ പൂജയും ഇതോടനുബന്ധിച്ച് നടക്കും.

ബ്ലൂ ഹിൽസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ മരിയ സ്വീറ്റി ജോബിയാണ് ചിത്രത്തിന്റെ നിർമാണം. അമിത് ചക്കാലക്കൽ, ഗ്രിഗറി, ദിലീഷ് പോത്തൻ, ബിജു സോപാനം, സുനിൽ സുഖദ, വെട്ടുകിളി പ്രകാശ്, ശകുൻ ജസ്വാൾ, രോഹിത് മഗ്ഗു, അലൻസിയർ, പൗളി വത്സൻ, മാസ്റ്റർ ഡാവിഞ്ചി, സ്മിനു സിജോ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഈ മാസം അവസാനത്തോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. കേരളത്തിലും ആഫ്രിക്കയിലുമായിട്ടാണ് ചിത്രീകരണം.

Read Also : ‘ഇത് സ്വാഗതാർഹം’; ഉപ്പും മുളകും ശിൽപികളെ അഭിനന്ദിച്ച് മുഖ്യമന്ത്രി

സംവിധായകൻ എസ് ജെ സിനുവിന്റേതാണ് ചിത്രത്തിന്റെ കഥ. ‘ഉപ്പും മുളകും’ പരിപാടിയുടെ തിരക്കഥാകൃത്തായ അഫ്‌സൽ കരുനാഗപ്പള്ളിയാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ടി ഡി ശ്രീനിവാസൻ ഛായാഗ്രഹണം നിർവഹിക്കുന്നു. സിനിമയുടെ ചിത്രസംയോജനം നിർവഹിക്കുന്നത് സംജിത് മുഹമ്മദ് ആണ്. കൈതപ്രത്തിന്റേതാണ് ചിത്രത്തിലെ ഗാനങ്ങളുടെ വരികൾ. ദീപക് ദേവ് സംഗീതം പകർന്നിരിക്കുന്നു.

മലയാള സിനിമ ചരിത്രത്തിലാദ്യമായി ഒരു സിനിമയുടെ ലോഞ്ചിനായി 6 ആഫ്രിക്കൻ മിനിസ്റ്റേഴ്‌സ് എത്തുന്നു എന്നതും ശ്രദ്ധേയമാണ്.

Story Highlights- Uppum Mulakum, Flowers TV

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here