ഇന്നത്തെ പ്രധാനവാർത്തകൾ (17/01/2020)

കളിയിക്കാവിള കൊലപാതകം; മുഖ്യപ്രതികളുടെ ഐഎസ് ബന്ധം അന്വേഷിക്കുമെന്ന് പൊലീസ്

കളിയിക്കാവിള കൊലപാതക കേസിലെ മുഖ്യപ്രതികളുടെ ഐഎസ് ബന്ധം അന്വേഷിക്കുമെന്ന് പൊലീസ്. കൂട്ടാളികളെ അറസ്റ്റ് ചെയ്തതിന്റെ പ്രതികാരമായാണ് എഎസ്‌ഐ വിത്സനെ വെടിവച്ച് കൊന്നതെന്ന് പ്രതികൾ സമ്മതിച്ചതായും പൊലീസ് അറിയിച്ചു.

കർദിനാൾ ജോർജ് ആലഞ്ചേരിക്കെതിരെ അതിരൂപത മുഖപത്രം

പൗരത്വ ഭേദഗതി നിയമത്തിലും ലൗ ജിഹാദ് വിഷയത്തിലും സീറോ മലബാർ സഭാ സിനഡിന്റെ നിലപാടിനെ വിമർശിച്ച് എറണാകുളം-അങ്കമാലി അതിരൂപത മുഖപത്രം.

ചന്ദ്രശേഖർ ആസാദ് ജയിൽ മോചിതനായി

ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് ജയിൽ മോചിതനായി. വൻ സ്വീകരണമാണ് ജയിലിന് പുറത്ത് ആസാദിന് അണികൾ നൽകിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top