കോണ്‍ഗ്രസ് ഭാരവാഹി പട്ടികയില്‍ യൂത്ത് കോണ്‍ഗ്രസിന് അതൃപ്തി

കോണ്‍ഗ്രസ് ഭാരവാഹി പട്ടികയില്‍ അതൃപ്തി അറിയിച്ച് യൂത്ത് കോണ്‍ഗ്രസ്. മുന്‍ വൈസ് പ്രസിഡന്റ് സി ആര്‍ മഹേഷിനെ യൂത്ത് കോണ്‍ഗ്രസ് പ്രതിനിധിയായി പരിഗണിക്കുന്നതിലെ കടുത്ത അതൃപ്തി നേതാക്കള്‍ സോണിയാ ഗാന്ധിയെ അറിയിച്ചു.
ഗ്രൂപ്പുകളുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് കെപിസിസി ഭാരവാഹി പട്ടിക ജംബോയിലേക്ക് എത്തിയത്. ഏറെക്കുറെ ധാരണയിലെത്തിയെങ്കിലും അംഗങ്ങളുടെ എണ്ണം കുറയ്ക്കാനായി ചര്‍ച്ചകള്‍ തുടരുകയാണ്. അതിനിടെയാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ അതൃപ്തി അറിയിച്ചത്. മുന്‍ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് സി ആര്‍ മഹേഷിനെ യൂത്ത് കോണ്‍ഗ്രസ് പ്രതിനിധിയായി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കാന്‍ കഴിയില്ല. കോണ്‍ഗ്രസിന്റെ പ്രതിനിധിയായി മാത്രമേ മഹേഷിനെ കാണാന്‍ കഴിയുകയുള്ളൂവെന്നും സോണിയാ ഗാന്ധിയെ നേതാക്കള്‍ അറിയിച്ചു.
നേരത്തെ യൂത്ത് കോണ്‍ഗ്രസ് 17 പേരുടെ പട്ടികയാണ് പുനഃസംഘടനയിലേക്ക് പരിഗണിക്കാനായി നല്‍കിയിരുന്നത്. കെപിസിസി ഭാരവാഹികളുടെ എണ്ണം ചുരുക്കണമെന്ന നിര്‍ദേശം ഹൈക്കമാന്‍ഡ് മുന്നോട്ടുവച്ചതോടെ ആവശ്യത്തില്‍ നിന്ന് പിന്നോട്ടുപോവുകയായിരുന്നു. എന്നാല്‍ നിലവില്‍ ജംബോ പട്ടികയിലേക്ക് എത്തിയതോടെ യൂത്ത് കോണ്‍ഗ്രസ് പ്രതിനിധികള്‍ക്ക് അര്‍ഹിക്കുന്ന പ്രാതിനിധ്യം വേണമെന്നാണ് ആവശ്യം
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here