Advertisement

നിർഭയ കേസ്; തൂക്കിലേറ്റാനുള്ള ഡമ്മി പരീക്ഷണം വീണ്ടും നടത്തും

January 18, 2020
Google News 1 minute Read

നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കലിനു മുന്നോടിയായുള്ള ഡമ്മി പരീക്ഷണം വീണ്ടും നടത്തും. ഫെബ്രുവരി 22 ന് വധശിക്ഷ നടക്കാത്ത സാഹചര്യത്തിലാണ് ഏർപ്പെടുത്തിയിട്ടുള്ള ക്രമീകരണങ്ങൾ വീണ്ടും അവലോകനം ചെയ്യാൻ തീരുമാനിച്ചത്. അടുത്ത ബുധനാഴ്ചയാണ് ഡമ്മി പരീക്ഷണം നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

കേസിൽ കുറ്റവാളികളായ നാല് പേരുടെയും വധശിക്ഷ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ മരണവാറണ്ട് ഇന്നലെ പുറപ്പെടുവിച്ചു. ഫെബ്രുവരി ഒന്നിന് രാവിലെ ആറുമണിക്ക് വധശിക്ഷ നടപ്പാക്കണമെന്നാണ് പുതിയ മരണവാറണ്ടിലെ നിർദേശം നേരത്തെ ഈ മാസം 22 ന് വധശിക്ഷ നടത്താനായിരുന്നു തീരുമാനം. എന്നാൽ, പ്രതികളിൽ ഒരാളായ മുകേഷ് സിംഗ് ദയാഹർജിയുമായി രാഷ്ട്രപതിയെ സമീപിച്ചതോടെയാണ് നടപടികൾ നീണ്ടത്.

വാറണ്ട് പുതുക്കിയതോടെ അതുവരെ അനുവർത്തിച്ച നടപടികളും അസാധുവായി. ഇന്നുമുതൽ ഇവ ഒരോന്നായി വീണ്ടും ആവർത്തിക്കും. എറ്റവും പ്രധാനം ഡമ്മി പരീക്ഷണമാണ്. ബസ്തറിലെ ജയിൽ അധികൃതരോട് വീണ്ടും നാല് സെറ്റ് തൂക്ക് കയറുകൾകൂടി നൽകാൻ ഇന്നലെ തിഹാർ ജയിലധികൃതർ ആവശ്യപ്പെട്ടു. കയർ ലഭിച്ചതിനു ശേഷമാവും ഡമ്മി പരീക്ഷണം നടത്തുക.

പ്രതികളെ ഇപ്പോൾ മൂന്നാം നമ്പർ ജയിലുകളിലെ കണ്ടംഡ് സെല്ലിലാണ് പാർപ്പിച്ചിരിക്കുന്നത്. ഇവർക്ക് തൊഴിൽ ചെയ്ത വകയിൽ ലഭിച്ചവരുമാനം ശിക്ഷനടപ്പാക്കിയാൽ ആർക്ക് കൈമാറണം എന്ന് രേഖാമൂലം സ്വന്തം കൈപ്പടയിൽ അറിയിക്കാൻ ജയിൽ അധിക്യതർ ഇന്നലെ ആവശ്യപ്പെട്ടു. അവകാശി ഫോമിൽ പ്രതികൾ നിർദ്ദേശിക്കുന്ന ആളിനാണ് ശിക്ഷ നടപ്പാക്കിയ ശേഷം ഭൗതിക ശരീരം ഏറ്റുവാങ്ങാനുള്ള അവകാശം. മെഡിക്കൽ കോളജിന് വിട്ട് കൊടുക്കാനുള്ള ഉപാധിയും ഉണ്ടെന്ന് പ്രതികൾക്ക് ജയിലധികൃതർ വിവരം നൽകി. കനത്ത സുരക്ഷയാണ് ഇപ്പോൾ മൂന്നാം നമ്പർ ജയിലിൽ ജയിലധികൃതർ ഏർപ്പെടുത്തിയിരിക്കുന്നത്.

Story highlight: Nirbhaya case,hanging, dummy test, 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here