പ്രതികളോട് നിർഭയയുടെ അമ്മ ക്ഷമിക്കണമെന്ന് ഇന്ദിരാ ജെയ്‌സിംഗ്

വധശിക്ഷ വിധിക്കപ്പെട്ട നിർഭയ കേസിലെ പ്രതികളോട് നിർഭയയുടെ അമ്മ ക്ഷമിക്കണമെന്ന് മുതിർന്ന അഭിഭാഷക ഇന്ദിരാ ജെയ്‌സിംഗ്. നളിനിക്ക് മാപ്പ് നൽകിയ സോണിയ ഗാന്ധിയെ മാതൃകയാക്കണമെന്നും നിർഭയയുടെ അമ്മയോട് ആവശ്യപ്പെട്ടു.
#WATCH Asha Devi, mother of 2012 Delhi gang-rape victim: Till now, I never talked about politics, but now I want to say that those people who held protests on streets in 2012, today the same people are only playing with my daughter’s death for political gains. pic.twitter.com/FvaC89TwKI
— ANI (@ANI) January 17, 2020
അതേസമയം, ഇന്ദിരാ ജെയ്സിംഗിനെ പോലുള്ളവർ കാരണം ബലാത്സംഗത്തിന് ഇരയായവർക്ക് നീതി ലഭിക്കില്ലെന്ന് നിർഭയയുടെ അമ്മ മറുപടി നൽകി.
ഫെബ്രുവരി ഒന്നിന് നിർഭയ കേസിലെ പ്രതികളെ തൂക്കിക്കൊല്ലണമെന്ന് പട്യാല ഹൗസ് കോടതി മരണവാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് മുതിർന്ന അഭിഭാഷക ഇന്ദിരാ ജെയ്‌സിംഗ് പ്രതികളോട് ക്ഷമിക്കണമെന്ന് ആവശ്യം മുന്നോട്ടുവെച്ചത്.
ആശാ ദേവിയുടെ വേദന പൂർണമായി മനസിലാക്കുന്നു. നിങ്ങളോടൊപ്പമുണ്ട് എന്നാൽ, വധശിക്ഷയ്ക്ക് എതിരാണെന്ന് ഇന്ദിര ജെയ്‌സിംഗ് പറഞ്ഞു. നളിനിക്ക് മാപ്പ് നൽകിയ സോണിയ ഗാന്ധിയെ മാതൃകയാക്കണമെന്ന് ആശാദേവിയോട് അഭ്യർത്ഥിക്കുന്നതായി ട്വിറ്ററിലൂടെയാണ് പ്രതികരിച്ചത്.
ഇന്ദിരാ ജെയ്‌സിംഗിന്റെ അഭ്യർത്ഥനയോട് കടുത്ത ഭാഷയിലാണ് നിർഭയയുടെ അമ്മ മറുപടി നൽകിയത്. ഇന്ദിരാ ജെയ്സിംഗിനെ പോലുള്ളവർ കാരണം ബലാത്സംഗത്തിന് ഇരയായവർക്ക് നീതി ലഭിക്കില്ലെന്ന് ആശാ ദേവി പറഞ്ഞു. പ്രതികളുടെ വധശിക്ഷ നീട്ടിവെച്ച കോടതി ഉത്തരവിൽ നിരാശ പ്രകടിപ്പിച്ച ആശാ ദേവി കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here