Advertisement

പ്രകൃതി സംരക്ഷണ യജ്ഞവുമായി തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ

January 18, 2020
Google News 0 minutes Read

റോഡ് സുരക്ഷാ ബോധവത്ക്കരണത്തോടൊപ്പം പ്രകൃതി സംരക്ഷണ യജ്ഞവുമായി തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ്. നിരത്തുകൾ മാത്രമല്ല, കരിപ്പൂർ എയർപോർട്ട് മുതൽ റെയിൽവേ സ്റ്റേഷനും കടപ്പുറവും കളിസ്ഥലങ്ങളും ക്ളാസ് മുറികളും എല്ലാം ബോധവത്ക്കരണ കേന്ദ്രങ്ങളായി മാറി. റോഡ് സുരക്ഷാവാരത്തോട് അനുബന്ധിച്ച് നാടും നഗരവും ഇളക്കിമറിച്ചാണ് റോഡ് സുരക്ഷാ പ്രചാരണം സംഘടിപ്പിച്ചത്.

നിരത്തിൽ നിയമം പാലിച്ചത്തുന്നവർക്ക് റോഡ് സുരക്ഷാ സന്ദേശമടങ്ങിയ തുണിസഞ്ചികൾ സമ്മാനമായി നൽകി പ്രകൃതി സംരക്ഷണ സന്ദേശവും പകർന്നു നൽകി. റോഡ് സുരക്ഷാ സന്ദേശത്തിന്റെ ഭാഗമായി താലൂക്കിലെ പ്രധാന 50 കേന്ദ്രങ്ങളിലും ക്ലാസുകൾ സംഘടിപ്പിച്ചു. ജനകീയ ബോധവൽക്കരണം അപകടങ്ങൾ കുറക്കുന്നു എന്ന വിലയിരുത്തലാണ് ഈ പ്രാവശ്യം കൂടുതൽ മേഖലകളിൽ റോഡ് സുരക്ഷാ സന്ദേശമെത്തിക്കാൻ അധികൃതർ തീരുമാനിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here