Advertisement

250 കിലോഗ്രാം തൂക്കം; അറസ്റ്റു ചെയ്ത ഐഎസ് നേതാവിനെ കൊണ്ടുപോകാൻ ട്രക്ക് വിളിച്ച് പൊലീസ്

January 19, 2020
Google News 0 minutes Read

അറസ്റ്റു ചെയ്ത ഐഎസ് ഭീകരനെ കൊണ്ടുപോകാൻ ട്രക്ക് വിളിച്ച് പൊലീസ്. 250 കിലോഗ്രാം തൂക്കമുള്ള അബ്ദുൾ ബാരിയെ കൊണ്ടുപോകാനാണ് പൊലീസിന് ട്രക്ക് വിളിക്കേണ്ടി വന്നത്.

മൊസൂളിൽ നിന്നാണ് ഇറാഖിന്റെ സ്വാറ്റ് ടീം അബു അബ്ദുൾ ബാരിയെ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ 250 കിലോഗ്രാം ഭാരമുള്ള ഭീകരനെ കാറിൽ കയറ്റാൻ കഴിയാതെ വന്നതോടെ പൊലീസ് ട്രക്ക് വിളിക്കുകയായിരുന്നു.

അറസ്റ്റിലായ അബു അബ്ദുൽ ബാരി സുരക്ഷാ സേനയ്‌ക്കെതിരെ പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തി പേരുകേട്ടയാളാണെന്ന് ഇറാഖ് സേനയുടെ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. ഇയാൾ ഐഎസ് സംഘങ്ങളുടെ പ്രധാന നേതാവാണെന്നും ഇറാഖ് സേന വ്യക്തമാക്കുന്നു. ഐഎസിനോട് കൂറുകാണിക്കാത്ത ഇസ്ലാമിക് നേതാക്കന്മാരെ കൊല്ലണമെന്ന് ഫത്വ പുറപ്പെടുവിച്ച ഐഎസ് നേതാവാണ് ബാരി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here