ഗവർണറുടേത് കേന്ദ്ര സർക്കാരിന്റെ പ്രീതി പിടിച്ചുപറ്റാനുള്ള ശ്രമം: കോടിയേരി

പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് തർക്കം തുടരുന്നതിനിടെ ഗവർണർക്കെതിരെ വീണ്ടും സിപിഐഎം രംഗത്ത്. ഗവർണർ അനാവശ്യ ഇടപെടൽ നടത്തുന്നു എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ദേശാഭിമാനി ലേഖനത്തിൽ പറഞ്ഞു. അനുചിതമായ അഭിപ്രായ പ്രകടനങ്ങൾ നടത്തുന്ന ആരിഫ് മുഹമ്മദ്  ഖാന്റെത് കേന്ദ്ര സർക്കാരിന്റെ പ്രീതി പിടിച്ചുപറ്റാൻ ശ്രമമാണെന്നും നിയമസഭയെ അവഹേളിക്കുവാനുള്ളതല്ല പദവിയെന്നും കോടിയേരി വ്യക്തമാക്കി.

Read Also: ‘രാജ്യത്തെ നിയമം ഗവർണർക്കും ബാധകം; ദൈവത്തിനും മുകളിലാണെന്ന് സ്വയം ധരിക്കരുത്’; കപിൽ സിബൽ

പൊളിറ്റ് ബ്യൂറോ അംഗമായിരുന്ന ഇ ബാലാനന്ദനെ അനുസ്മരിച്ച് കൊണ്ടെഴുതിയ ലേഖനത്തിലാണ് രൂക്ഷ വിമർശനം. ഭരണഘടനയും മത നിരപേക്ഷതയും സംരക്ഷിക്കാനുള്ള പോരാട്ടത്തെ സംസ്ഥാനം മുന്നിൽ നിന്ന് നയിക്കുകയാണ്. എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും ഹിന്ദുത്വത്തിന് കീഴ്‌പ്പെടുത്താനുള്ള പ്രവണതയും ഏറിവരുകയാണെന്നും  ലേഖനത്തിൽ പറയുന്നു.

കഴിഞ്ഞ ദിവസം പദവിയുടെ വലുപ്പമറിയാതെ രാഷ്ട്രീയപ്രസ്താവന നടത്തുകയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെന്ന് സിപിഐഎം മുഖപത്രത്തിൽ പറഞ്ഞിരുന്നു. ഗവർണർ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച് പ്രവർത്തിക്കേണ്ടതെന്നും ദേശാഭിമാനി മുഖപ്രസംഗത്തിലുണ്ട്. മന്ത്രിസഭ അംഗീകരിച്ച ഓർഡിൻസിൽ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷത്തിനെയും പത്രം വിമർശിച്ചു.

 

 

governorനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More