Advertisement

‘രാജ്യത്തെ നിയമം ഗവർണർക്കും ബാധകം; ദൈവത്തിനും മുകളിലാണെന്ന് സ്വയം ധരിക്കരുത്’; കപിൽ സിബൽ

January 18, 2020
Google News 1 minute Read

രാജ്യത്തെ നിയമം ഗവർണർക്കും ബാധകമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവും അഭിഭാഷകനുമായ കപിൽ സിബൽ. കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദൈവത്തിനും മുകളിലാണെന്ന് സ്വയം ധരിക്കരുതെന്നും കപിൽ സിബൽ പറഞ്ഞു. ഗവർണർ എന്നത് ആലങ്കാരിക പദവി മാത്രമാണെന്നും കപിൽ സിബൽ പറഞ്ഞു. മലപ്പുറം പട്ടിക്കാട് ജാമിഅ നൂരിയ്യയിൽ സന്നദ് ദാന സമ്മേളനത്തിന്റെ ഭാഗമായ ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കാബിനറ്റ് തീരുമാനം അനുസരിച്ചാണ് ഗവർണർ പ്രവർത്തിക്കേണ്ടത്. ഭരണഘടന വായിക്കാൻ അദ്ദേഹം തയാറാകണമെന്നും കപിൽ സിബൽ പറഞ്ഞു. ഇന്ത്യ ഭരിക്കുന്നത് ജനങ്ങളെ കേൾക്കാത്ത സർക്കാരാണ്. രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളെ തകർക്കാൻ കഴിയുന്ന ഒരു ശക്തിയുമില്ല. സർവകലാശാലകളെ ആദ്യം തകർക്കുക എന്നതായിരുന്നു ഹിറ്റ്‌ലറുടേയും നയം. അതാണ് ഡൽഹിയിൽ ഇപ്പോൾ നടപ്പിലാക്കുന്നതെന്നും കപിൽ സിബൽ ആരോപിച്ചു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രിംകോടതിയെ സമീപിച്ചതിനെതിരെ കഴിഞ്ഞ ദിവസം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പരസ്യമായി വിമർശിച്ചിരുന്നു. അനുമതി വാങ്ങാതെയാണ് സർക്കാർ സുപ്രിംകോടതിയെ സമീപിച്ചതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. സർക്കാറും ഗവർണറും തമ്മിലുള്ള ഭിന്നത രൂക്ഷമായി വരുന്ന സാഹചര്യത്തിലാണ് കപിൽ സിബലിന്റെ പ്രസ്താവന.

story highlights- arif muhammad khan, kapil sibal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here