സംസ്ഥാനത്ത് പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ഇന്ന്

സംസ്ഥാനത്ത് പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ഇന്ന്.അഞ്ച് വയസിൽ താഴെയുള്ള എല്ലാ കുട്ടികൾക്കും പൾസ് പോളിയോ തുള്ളിമരുന്ന് നൽകിയെന്ന് ഉറപ്പാക്കണമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. എടുക്കാൻ വിട്ടു പോയവരുടെ വീടുകൾ കയറി തിങ്കളും, ചൊവ്വയും പോളിയോ തുള്ളിമരുന്ന് വിതരണം ചെയ്യും.

അഞ്ച് വയസിൽ താഴെയുള്ള എല്ലാ കുട്ടികൾക്കും പൾസ് പോളിയോ തുള്ളിമരുന്ന് നൽകിയെന്ന് ഉറപ്പാക്കണം. ഇതിനുള്ള സജ്ജീകരണങ്ങളെല്ലാം പൂർത്തിയായതായി ആരോഗ്യ വകുപ്പ് അറിയിച്ചു. രാവിലെ 8 മുതൽ വൈകുന്നേരം 5 വരെ പോളിയോ ബൂത്തുകളിലൂടെ വിതരണം ചെയ്യും.

എല്ലാ ആശുപത്രികളിലും, ആരോഗ്യ കേന്ദ്രങ്ങളിലും, ബസ് സ്റ്റാന്റുകൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങി കുട്ടികൾ വന്നു പോകാനിടയുളള എല്ലാ സ്ഥലങ്ങളിലും പൾസ് പോളിയോ ബൂത്തുകൾ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിലെ അഞ്ച് വയസിന് താഴെയുളള കുഞ്ഞുങ്ങൾക്കും ഈ ദിവസങ്ങളിൽ പോളിയോ വാക്‌സിൻ നൽകും.

ഞായറാഴ്ച ബൂത്ത്തല ഇമ്മ്യൂണൈസേഷനും തിങ്കളും ചൊവ്വയും പോളിയോ തുള്ളി മരുന്ന് എടുക്കാൻ വിട്ടുപോയ കുട്ടികൾക്ക് വീട് വീടാന്തരം കയറി തുള്ളിമരുന്ന് നൽകുകയും ചെയ്യും.

സംസ്ഥാനത്ത് അഞ്ചു വയസിൽ താഴെയുളള24,50,477 കുട്ടികൾക്കാണ് പോളിയോ തുളളി മരുന്നു നൽകാൻ ലക്ഷ്യമിടുന്നത്. ഇതിനായി 24,247 വാക്‌സിനേഷൻ ബൂത്തുകളും, ട്രാൻസിറ്റ് ബൂത്തുകളും മൊബൈൽ ബൂത്തുകളും സജ്ജീകരിച്ചിട്ടുണ്ട്. ഭവന സന്ദർശനത്തിനായി 24,247 ടീമുകളെയും പരിശീലനം നൽകി തെരഞ്ഞെടുത്തിട്ടുണ്ട്.

Story Highlights- Polioനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More