സുപ്രിംകോടതിയെ സമീപിക്കാന്‍ സര്‍ക്കാരിന് ഗവർണറുടെ അനുമതി വേണ്ട: പി സദാശിവം

സർക്കാരും ഗവർണറും തമ്മിലുള്ള പോര് മുറുകുന്നതിനിടെ ആരിഫ് മുഹമ്മദ് ഖാനെ തള്ളി സംസ്ഥാനത്തെ മുൻഗവർണറും മുൻ സുപ്രിംകോടതി ചീഫ് ജസ്റ്റിസുമായ പി സദാശിവം. സംസ്ഥാന സർക്കാർ സുപ്രിംകോടതിയിൽ കേന്ദ്രത്തിനെതിരെ ഹർജി നൽകുന്ന വിവരം ഗവർണറെ അറിയിക്കേണ്ടതില്ല. ഭരണഘടനാ ബാധ്യതയായല്ല, മറിച്ച് മര്യാദയെന്ന നിലയിൽ വേണമെങ്കിൽ അറിയിക്കാമെന്ന് ഹിന്ദു പത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. നിയമത്തിലും അത്തരത്തിൽ തന്നെയാണ് വ്യക്തമാക്കുന്നതെന്നും സദാശിവം.
Read Also: ‘സുപ്രിംകോടതിയിൽ ഹർജി സമർപ്പിച്ചത് സംശയദുരീകരണത്തിന്’; ഗവർണർക്ക് സർക്കാരിന്റെ മറുപടി
ഇങ്ങനെയൊരു രീതി ഭരണഘടനയിൽ പറയുന്നില്ലെന്ന് മുൻ അറ്റോർണി ജനറൽ കെ പരാശരനും വ്യക്തമാക്കി. കേന്ദ്രത്തിന്റെ പ്രതിനിധിയാണ് ഗവർണർ. എന്തുകൊണ്ട് സുപ്രിംകോടതിയിൽ ഹർജി നൽകുന്നതിന് മുൻപ് അദ്ദേഹത്തെ സമീപിക്കണം? അദ്ദേഹത്തിന് വിഷയത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വരെ പോകാനേ കഴിയുകയുള്ളൂവെന്നും മുൻ അറ്റോർണി ജനറൽ വ്യക്തമാക്കി.
131ാം വകുപ്പ് പ്രകാരം കേന്ദ്രത്തിനെതിരെ സുപ്രിംകോടതിയെ സമീപിക്കുന്നതിന് മുൻപ് തന്‍റെ അനുമതി വാങ്ങണമെന്നായിരുന്നു ഗവർണറുടെ വാദം. അതേസമയം, പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ച നടപടിയിൽ വിശദീകരണം ചോദിച്ച ഗവർണർക്ക് സർക്കാർ മറുപടി നൽകി. ചീഫ് സെക്രട്ടറി ടോം ജോസ് രാജ്ഭവനിൽ നേരിട്ടെത്തിയാണ് വിശദീകരണം നൽകിയത്. ഗവർണറെ മനഃപൂർവം അവഗണിച്ചതല്ലെന്നും റൂൾസ് ഓഫ് ബിസിനസ് ലംഘിച്ചിട്ടില്ലെന്നും ചീഫ് സെക്രട്ടറി ഗവർണറെ അറിയിച്ചു.
Arif muhammad khan, p sadhasivam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here