ശ്രീരാമന്റെയും സീതയുടേയും നഗ്ന ചിത്രങ്ങൾ പെരിയോർ ഉപയോഗിച്ചുവെന്ന പ്രസ്താവന; മാപ്പ് പറയില്ലെന്ന് രജനീകാന്ത്; താരത്തിനെതിരെ പ്രതിഷേധം ശക്തം

പെരിയോർ ഇ.വി.രാമസാമിയുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നതായും വിഷയത്തിൽ മാപ്പ് പറയില്ലെന്നും രജനീകാന്ത്. രജനീകാന്ത് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ദ്രാവിഡ സംഘടനകൾ പ്രതിഷേധം തുടരുകയാണ്.

താൻ സത്യമാണ് പറഞ്ഞതെന്നും മാപ്പ് പറയുന്ന പ്രശ്‌നമില്ലെന്നും രജനീകാന്ത് പറഞ്ഞു. വാർത്തയുമായി ബന്ധപ്പെട്ട ചില പത്ര കട്ടിങ്ങുകളും മാസികകളും രജനി മാധ്യമ പ്രവർത്തകർക്ക് മുന്നിൽ ഉയർത്തിക്കാട്ടി. താനെന്താണോ കണ്ടത് അതാണ് പറഞ്ഞത്. അവർ എന്താണോ കണ്ടത് അതാണ് അവർ പറയുന്നതെന്നും രജനീകാന്ത് പറഞ്ഞു.

തുഗ്ലക്ക് മാസികയുടെ 50ാം വാർഷികാഘോഷച്ചടങ്ങിലായിരുന്നു രജനീകാന്തിന്റെ വിവാദ പരാമർശം. അന്ധവിശ്വാസങ്ങൾക്ക് എതിരെ 1971 ൽ പെരിയോർ നടത്തിയ റാലിയിൽ ശ്രീരാമന്റെയും സീതയുടേയും നഗ്‌നചിത്രങ്ങൾ പ്രദർശിപ്പിച്ചിരുന്നുവെന്നായിരുന്നു രജനീകാന്തിന്റെ വാദം.

തുടർന്ന് വിവിധ ദ്രാവിഡ സംഘടനകൾ രജനീകാന്തിനെതിരെ രംഗത്തെത്തി. രജനീകാന്ത് കള്ളം പ്രചരിപ്പിച്ച് പെരിയോറിനെ അപമാനിക്കുന്നുവെന്നായിരുന്നു ആരോപണം. രജനീകാന്തിനെതിരെ ചെന്നൈ ഉൾപ്പെടെ വിവിധ ജില്ലകളിൽ പരാതി നൽകുകയും ചെയ്തു.

Story Highlights- Rajnikanth, Periyar E. V. Ramasamy

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top