Advertisement

കൈക്കൂലി നൽകാൻ വിസമ്മതിച്ചു; കുട്ടികളുടെ ജനനസർട്ടിഫിക്കറ്റ് 100 വയസാക്കി തിരുത്തി ഉദ്യോഗസ്ഥർ

January 22, 2020
Google News 1 minute Read

കൈക്കൂലി നൽകാൻ വിസമ്മതിച്ചതിന് കുട്ടികളുടെ ജനനസർട്ടിഫിക്കറ്റ് തിരുത്തി ഉദ്യോഗസ്ഥർ. രണ്ടും നാലും വയസ്സുള്ള കുട്ടികളുടെ ജനന സർട്ടിഫിക്കറ്റുകളാണ് വില്ലേജ് ഓഫിസ് ഉദ്യോഗസ്ഥർ തിരുത്തിയത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടു.

ഉത്തർപ്രദേശിലെ ഷാജഹാൻപൂരിലാണ് സംഭവം. ഷാജഹാൻപൂരിലെ ഖുതാര്‍ വില്ലേജ് ഓഫീസിൽ രണ്ട് മാസങ്ങൾക്കു മുൻപ് പവൻ കുമാർ എന്നയാൾ മരുമക്കളുടെ ജനന സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചു. ഒരു ജനനസർട്ടിഫിക്കറ്റിന് 500 രൂപ വീതം കൈക്കൂലി നൽകണമെന്ന് ഇദ്യോഗസ്ഥർ ആവശ്യപ്പെട്ടു. എന്നാൽ പവൻ കുമാർ ഇതിനു വിസമ്മതിച്ചു. തുടർന്നാണ് ഉദ്യോഗസ്ഥർ സർട്ടിഫിക്കറ്റ് തെറ്റായി രേഖപ്പെടുത്തിയത്.

രണ്ട് വയസ്സുള്ള സങ്കേത് എന്ന കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ 102 വയസ്സെന്നും നാലു വയസ്സുകാരനായ ശുഭ് എന്ന കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ 104 വയസ്സെന്നുമാണ് ഉദ്യോഗസ്ഥർ രേഖപ്പെടുത്തിയത്. സങ്കേത് 2018 ജനുവരി ആറിനും ശുഭ് 2016 ജൂൺ 13നും ആയിരുന്നു. ഇത് യഥാക്രമം 1916 ജൂണ്‍ 13 എന്നും 1918 ജനുവരി 6 എന്നുമാണ് ഉദ്യോഗസ്ഥർ ജനന സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തി നൽകിയത്.

അതേ സമയം, തങ്ങൾ കൈക്കൂലി ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. പവൻ കുമാറിന് തങ്ങളോട് വൈരാഗ്യമുണ്ടായിരുന്നുവെന്നും കള്ളക്കേസിൽ തങ്ങളെ കുടുക്കാൻ ശ്രമിക്കുകയാണെന്നും അവർ ആരോപിക്കുന്നു.

Story Highlights: Bribery, Birth Certificate

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here