നേപ്പാളിൽ മരിച്ച മലയാളിയുടെ മൃതദേഹം നാളെ ഡൽഹിയിൽ എത്തിക്കും

നേപ്പാളിലെ ദമനിൽ റിസോർട്ട് മുറിയിൽ മരിച്ച മലയാളിയുടെ മൃതദേഹം നാളെ ഡൽഹിയിൽ എത്തിക്കും. തിരുവനന്തപുരം സ്വദേശികളായ 5 പേരുടെ മൃതദേഹങ്ങൾ നാളെ രാത്രി നാട്ടിലെത്തിക്കും. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് സംസ്ഥാനം വഹിക്കും.
പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ മലയാളികളുടെ മൃതദേഹങ്ങൾ ഇന്ന് കാഠ്മണ്ഡുവിലെ ത്രിഭുവൻ ആശുപത്രിയിലാണ് സൂക്ഷിക്കുക. നാളെ രാവിലെ 11.30ക്ക് കാഠ്മണ്ഡുവിൽ നിന്ന് തിരുവനന്തപുരം സ്വദേശികളായ 5 പേരുടെ മൃതദേഹങ്ങൾ ഡൽഹിയിൽ എത്തിക്കും. തുടർന്ന് നാളെ വൈകിട്ട് തന്നെ പ്രശാന്തിന്റെയും കുടുംബത്തിന്റെയും മൃതദേഹങ്ങൾ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. നാളെ വൈകിട്ട് 3.30നുള്ള വിമാനത്തിലാണ് കോഴിക്കോട് സ്വദേശികളുടെ മൃതദേഹങ്ങൾ കാഠ്മണ്ഡുവിൽ നിന്ന് ഡൽഹിയിൽ എത്തിക്കുക. മറ്റന്നാൾ കോഴിക്കോട്ടേക്ക് കൊണ്ടുപോകും.
ബന്ധുക്കളുടെ ആവശ്യപ്രകാരമാണ് തീരുമാനം. മരണ കാരണം വ്യക്തമാകാൻ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വിദേശകാര്യ മന്ത്രാലയം രേഖാമൂലം ആവശ്യപ്പെടും. നേപ്പാൾ ടൂറിസം മന്ത്രാലയം നിയോഗിച്ച പ്രത്യേക സമിതിയുടെ അന്വേഷണവും പുരോഗമിക്കുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here