Advertisement

കൊറോണ വൈറസ്; കൊച്ചി വിമാനത്താവളത്തിൽ പ്രത്യേക പരിശോധന ശക്തമാക്കി

January 22, 2020
Google News 0 minutes Read

ചൈനയിൽ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ സംസ്ഥാന വിമാനത്താവളങ്ങളിലും സുരക്ഷ ശക്തമാക്കി. നെടുമ്പാശേരി വിമാനത്താവളത്തിൽ വിദഗ്ദ ഡോക്ടർമാരുടെ നേതൃത്ത്വത്തിൽ നടത്തിയ പരിശോധനയിൽ ചൈനയിൽ നിന്നുമെത്തിയ 28 പേരിൽ ഒരാൾക്ക് പോലും രോഗലക്ഷണങ്ങൾ ഇല്ലെന്ന് എയർപോർട്ട് മെഡിക്കൽ സംഘം അറിയിച്ചു.

അതേസമയം, ആരോഗ്യമന്ത്രാലയങ്ങളുടെ നിർദേപ്രകാരം ഹെൽത്ത് കൗണ്ടറുകൾ തുറന്നിട്ടുണ്ട്. പ്രവർത്തിക്കുന്നത്. ആംബുലൻസ് അടക്കമുള്ള സംവിധാനങ്ങളോടയാണ് മെഡിക്കൽ സംഘം വിമാനത്താവളത്തിൽ പരിശോധന നടത്തുന്നത്. ആരോഗ്യപ്രവർത്തകർക്ക് പ്രത്യേക മാസ്‌കുകളും ഗ്ലൗസുകളും വിതരണം ചെയ്തിട്ടുണ്ട്. യാത്രക്കാരിൽ രോഗം സ്ഥിരീകരിച്ചാൽ വിദഗ്ദ ചികിത്സക്കായി പ്രത്യേക വാർജും സജ്ജമാക്കിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here