ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ്; നാമനിർദേശ പത്രികാ സമർപ്പണം പൂർത്തിയായി

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികാ സമർപ്പണം പൂർത്തിയായി. 2015ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 70 സീറ്റിൽ 67 ഉം നേടിയാണ് ആം ആദ്മി പാർട്ടി അധികാരത്തിലേറിയത്. കഴിഞ്ഞ ദിവസം പുറത്ത് വന്ന സർവേ ഫലങ്ങളിൽ ആം ആദ്മി പാർട്ടിക്ക് മുൻതൂക്കമുണ്ട്. നാമനിർദേശ പത്രിക നൽകുന്നതിന് മുന്നോടിയായി അരവിന്ദ് കേജ്‌രിവാൾ നടത്തിയ റോഡ് ഷോയ്ക്ക് ലഭിച്ച പിന്തുണ പാർട്ടിയുടെ ആത്മവിശ്വാസം ഇരട്ടിയാക്കി.

Read Also: മോഡറേഷൻ ക്രമക്കേട്; അധിക മാർക്ക് നേടിയവരുടെ ബിരുദം പിൻവലിക്കും

കോൺഗ്രസിന്റെ പ്രതീക്ഷ മുഴുവൻ തൂക്ക് മന്ത്രിസഭയിലാണ്. ഇരുപത് സീറ്റുകൾ നേടി ഭരണത്തിൽ നിർണായക ശക്തിയാകാമെന്ന വിശ്വാസത്തിലാണ് പാർട്ടി. എന്നാൽ അത് അത്ര എളുപ്പമാകില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. കോൺഗ്രസിന് പുറമെ ബിജെപിക്കും മുഖ്യമന്ത്രി സ്ഥാനാർത്ഥിയില്ല. സംസ്ഥാന നേതൃത്വത്തിലെ തമ്മിലടി കാരണം മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ കഴിയാത്തതാണ് കാരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉയർത്തിക്കാട്ടിയാണ് പാർട്ടിയുടെ പ്രചാരണം. മൂന്ന് പാർട്ടികളും റോഡ് ഷോയുമായി പ്രചാരണം കൊഴുപ്പിക്കുകയാണ്.

ഇന്നലെയാണ് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയുമായ അരവിന്ദ് കേജ്‌രിവാൾ നാമനിർദേശ പത്രിക സമർപ്പിച്ചത്. കുടുംബ സമേതം ജാംനഗർ മജിസ്‌ട്രേറ്റിന് മുമ്പാകെയാണ് അദ്ദേഹം പത്രിക സമർപ്പിച്ചത്. അതിനിടെ ന്യൂ ഡൽഹി മണ്ഡലത്തിൽ കേജ്‌രിവാളിനെതിരെ സ്ഥാനാർത്ഥിയെ മാറ്റുമെന്ന വാർത്ത ബിജെപി നിഷേധിച്ചു. മൂന്നാ ഘട്ട സ്ഥാനാർത്ഥി പട്ടിക കോൺഗ്രസ് പ്രസിദ്ധീകരിച്ചു.

 

 

 

delhi election

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top