ഐപിഎസ് ഉദ്യോഗസ്ഥയെ ലൈംഗികമായി പീഡിപ്പിച്ചു; ജവാനെതിരെ കേസ്
വനിതാ ഐപിഎസ് ഉദ്യോഗസ്ഥയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ജവാനെതിരെ കേസ്. മണിപ്പൂരിലെ ടെങ്ക്‌നോപാള്‍ ജില്ലയിലെ മോറാ ടൗണിന് സമീപത്തെ ചെക്ക് പോസ്റ്റിനരികിൽ വെച്ചായിരുന്നു സംഭവം. സംഭവത്തിൽ ജവാൻ പികെ പാണ്ഡെയ്‌ക്കെതിരെ പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ഞായറാഴ്ചയാണ് പരാതിക്ക് അടിസ്ഥാനമായ സംഭവം നടന്നത്. ഞായറാഴ്ച ഉച്ചയോടെ പരാതിക്കാരി ചെക്ക് പോസ്റ്റിൽ എത്തി. ഇവരോടൊപ്പം എസ്കോർട്ട് ഉദ്യോഗസ്ഥനും ഉണ്ടായിരുന്നു. പക്ഷേ, ഇയാൾ യൂണിഫോമിലായിരുന്നില്ല. ചെക്ക് പോസ്റ്റ് കടക്കണമെന്ന് ഇവർ ആവശ്യപ്പെട്ടെങ്കിലും കടത്തി വിടാൻ ഇയാൾ തയ്യാറായില്ല. ഐഡൻ്റിറ്റി കാർഡ് കാണിച്ചു എങ്കിലും ഇയാൾ അവരെ തടഞ്ഞു വെച്ചു. വാഹനം പരിശോധിച്ചിട്ട് കയറ്റി വിട്ടാൽ മതിയെന്നു പറഞ്ഞിട്ടും ഇയാൾ വഴങ്ങിയില്ല. തുടർന്ന് വാക്കേറ്റമുണ്ടായതോടെ ഇയാൾ വാഹനത്തിൽ ദേഷ്യത്തോടെ ഇടിക്കുകയും മോശമായി സംസാരിക്കുകയും ചെയ്തു. തുടർന്ന് ലൈംഗികമായി പീഡിപ്പിക്കുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്തെന്ന് ഉദ്യോഗസ്ഥ പരാതിയിൽ പറയുന്നു.
സംഭവത്തിൽ പാണ്ഡെയോട് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് അസം റൈഫിള്‍സ് അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
Story Highlights: IPS Officer, Army Man, Sexual Assault
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here