മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം രാജിവച്ചത് സംഘടിത നീക്കം നടന്നതിനാല്‍: ഡോ. അജിത് ഹരിദാസ്

തനിക്കെതിരെ രാഷ്ട്രീയവും സംഘടിതവുമായ നീക്കം നടന്നതിനാലാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം രാജിവച്ചതെന്ന് ഡോ. അജിത് ഹരിദാസ് ട്വന്റി ഫോറിനോട് പറഞ്ഞു. സര്‍ക്കാരിന് തന്നെ താത്പര്യമില്ലാതായി. ബോര്‍ഡിലെ അംഗങ്ങളും നിസഹകരിച്ചെന്ന് അജിത്ത് ഹരിദാസ് വെളിപ്പെടുത്തി.
വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പ് വേളയില്‍ മാലിന്യ സംസ്‌കരണത്തിലെ വീഴ്ചക്ക് തിരുവനന്തപുരം നഗരസഭക്ക് മലിനീകരണ നിയന്ത്രണ ബോര്‍ഡ് 14 കോടി പിഴയിട്ടത് ചര്‍ച്ചയായിരുന്നു. അന്നേ സര്‍ക്കാരിന്റെ നോട്ടപ്പുള്ളിയായി അജിത് ഹരിദാസ് മാറി. അയച്ചത് പിഴയടക്കാനുള്ള നോട്ടീസല്ലെന്നും കാരണം കാണിക്കല്‍ നോട്ടീസെന്നും അജിത് ഹരിദാസ് പറഞ്ഞു.
തിരുവനന്തപുരം നഗരസഭക്കയച്ച നോട്ടീസ് മരവിപ്പിച്ച മലിനീകരണ നിയന്ത്രണ ബോര്‍ഡ് അംഗങ്ങളുടെ നടപടി ചട്ടവിരുദ്ധമാണ്. തനിക്കെതിരെ അവിശ്വാസം കൊണ്ടുവരാനും അവര്‍ക്ക് അധികാരമില്ല. മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാനും സിപിഐഎമ്മും തമ്മില്‍ ഭിന്നത ശക്തമായതിനിടെ അജിത് ഹരിദാസിന്റെ രാജി സര്‍ക്കാര്‍ ചോദിച്ചു വാങ്ങുകയായിരുന്നെന്നാണ് സൂചന. സിപിഐ നേതാവായിരുന്ന വെളിയം ഭാര്‍ഗവന്റെ മരുമകനാണ് എന്‍ജിനീയറിംഗില്‍ ഡോക്ടറേറ്റുള്ള അജിത് ഹരിദാസ്
Story Highlights: pollution control board
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here