ആമസോൺ ഉടമയുടെ ഫോൺ ചോർത്തിയത് സൗദിയെന്ന് റിപ്പോർട്ട്

ആമസോൺ ഡോട് കോം ഉടമയുമായ ജെഫ് ബെസോസിന്റെ ഫോൺ ഹാക്ക് ചെയ്തതിനു പിന്നിൽ സൗദി അറേബ്യയെന്ന് റിപ്പോർട്ട്. സൗഹൃദ ചാറ്റിങ്ങിനിടെ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ബെസോസിന് 2018 മേയ് ഒന്നിന് അയച്ച വാട്‌സ് ആപ്പ് വീഡിയോ സന്ദേശത്തിലെ വൈറസാണ് വിവരങ്ങൾ ചോർത്തിയത്.

ബെസോസിന്റെ ഫോണിൽ നിന്നും ചോർത്തപ്പെട്ട വിവരങ്ങൾ ടാബ്ലോയ്ഡ് പത്രത്തിൽ പിന്നീട് പ്രസിദ്ധീകരിക്കുകയുണ്ടായി. ഈ വിവരങ്ങളാണ് ബെസോസിന്റെ വിവാഹ മോചനത്തിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്.

ഫോൺ ചേർന്നതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ അന്വേഷിക്കാൻ ബെസോസ് നിയോഗിച്ച ഉദ്യോഗസ്ഥർക്കു പുറമേ യുഎൻ അന്വേഷകരും ഫോൺ ഹാക്ക് ചെയ്തതിനു പിന്നിൽ സൗദിയാണെന്ന് സ്ഥിരീകരിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top