കൊറോണ വൈറസ്; ചൈനയില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികള്‍ക്കായി ഇന്ത്യന്‍ എംബസിയുടെ ഇടപെടല്‍

കൊറോണ വൈറസ് പടരുന്ന ചൈനയില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികള്‍ക്കായി ഇന്ത്യന്‍ എംബസിയുടെ ഇടപെടല്‍. സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതായി ഇന്ത്യന്‍ എംബസി അറിയിച്ചു. കുടുങ്ങിക്കിടക്കുന്നവരില്‍ 20 പേര്‍ മലയാളികളാണ്. നേരത്തെ കുറച്ചു വിദ്യാര്‍ത്ഥികള്‍ നാട്ടിലേക്ക് മടങ്ങിയെങ്കിലും നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് ചൈനയില്‍ കുടുങ്ങിയത്. വൈറസ് പടരുന്ന സാഹചര്യത്തില്‍ ചൈനയില്‍ റിപ്പബ്ലിക് ദിനാഘോഷം ഇന്ത്യന്‍ എംബസി റദ്ദാക്കി.
അതേസമയം കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 25 ആയി. 830 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ചൈനയിലെ മിക്ക നഗരങ്ങളിലും പൊതുഗതാഗതം താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. സ്ഥിതി വിലയിരുത്താന്‍ ലോകാരോഗ്യ സംഘടന ജനീവയില്‍ ഇന്നലെ അടിയന്തര യോഗം ചേര്‍ന്നിരുന്നു. മരണസംഖ്യ ഉയരുന്ന സാഹചര്യത്തില്‍ ഇതുവരെ ചൈനയില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടില്ല.
Story Highlights: Corona virus infection, indian embassy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here