കാക്കനാട് ബ്യൂട്ടി പാര്‍ലര്‍ മാനേജറുടെ കൊലപാതകം ; പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി

എറണാകുളം കാക്കനാടിന് സമീപം തെങ്ങോട് ബ്യൂട്ടി പാര്‍ലര്‍ മാനേജറെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സെക്കന്തരാബാദ് സ്വദേശി വിജയ് ശ്രീധരനാണ് കൊല്ലപ്പെട്ടത്. പാര്‍ലറിലെ ജീവനക്കാനായിരുന്ന ചാണ്ടി രുദ്ര വിജയിയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി
ഇന്നലെ രാത്രി 11 മണിക്ക് ശേഷമാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. കാക്കനാട് ഇടച്ചിറയിലുള്ള മസ്‌ക്കി ബ്യൂട്ടി പാര്‍ലറിലെ മനേജറായിരുന്ന വിജയ് ശ്രീധരനെ ജീവനക്കാരനായ ചണ്ടി രുദ്ര കുത്തി കൊലപ്പെടുത്തുകയായിരുന്നു. രാത്രി ഇരുവരും ചേര്‍ന്ന് മദ്യപിച്ച ശേഷമുണ്ടായ വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. പതിനഞ്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് പ്രതി ചണ്ടി രുദ്ര ചാലക്കുടി സ്വദേശിയായ എഡ്വിന്റെ ബ്യൂട്ടി പാര്‍ലറില്‍ ജോലിക്കെത്തിയത്. പാര്‍ലറിലെ ജീവനക്കാര്‍ ഒരുമിച്ച് താമസിച്ചിരുന്ന കാക്കനാട് തെങ്ങോടുള്ള വീട്ടില്‍ വെച്ചാണ് കൊല നടത്തിയത്. കൃത്യത്തിന് ശേഷം പ്രതി ചണ്ടി രുദ്ര രക്ഷപ്പെടുകയായിരുന്നു. രാവിലെ ഒന്‍പത് മണിയോടെ വീട്ടിലെ മറ്റ് താമസക്കാര്‍ പൊലീസില്‍ വിവരം അറിയിച്ചതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്
കൃത്യം നടത്തിയ ശേഷം രക്ഷപ്പെട്ട പ്രതി ചണ്ടി രുദ്രക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇയാള്‍ ഹൈദരബാദിലേക്ക് കടന്നിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ബന്ധുക്കള്‍ എത്തി മൃതദേഹം തിരിച്ചറിഞ്ഞ ശേഷം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ആരംഭിക്കും
Story Highlights- Kakkanad, beauty parlor, manager murdered
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here