‘മാസങ്ങളായി ഭക്ഷണം നൽകാതെ കന്യാസ്ത്രീ മഠത്തിൽ പീഡനം’: സിസ്റ്റർ ലൂസി കളപ്പുര

എഫ്സിസി സഭക്കെതിരെ വീണ്ടും സിസ്റ്റർ ലൂസി കളപ്പുര. കാരയ്ക്കാമലമഠം കന്യാസ്ത്രീ മഠത്തിൽ തന്നെ പട്ടിണിക്കിടുന്നതായി സിസ്റ്റർ ലൂസി പറഞ്ഞു. മാസങ്ങളായി ഭക്ഷണം നൽകാതെ പീഡിപ്പിക്കുകയാണ്.
Read Also: സിസ്റ്റർ ലൂസി കളപ്പുരയെ മഠത്തിൽ നിന്ന് പുറത്താക്കാനുള്ള നടപടി കോടതി താത്കാലികമായി മരവിപ്പിച്ചു
വത്തിക്കാനിൽ നിന്നുള്ള മറുപടി വന്നതിന് ശേഷം, തന്നെ മഠത്തിൽ നിന്ന് പുറത്താക്കിയ രീതിയിലാണ് മറ്റ് കന്യാസ്ത്രീകൾ പെരുമാറുന്നത്. പത്തോളം കന്യാസ്ത്രീകളുള്ള മഠത്തിൽ തനിക്കുള്ള ഭക്ഷണം മാത്രം മാറ്റി വയ്ക്കുന്നില്ല. ഇവർക്കൊപ്പമല്ല ഭക്ഷണം കഴിക്കുന്നത്. വേണമെങ്കിൽ സ്വന്തമായി ഭക്ഷണം ഉണ്ടാക്കി കഴിക്കാനാണ് നിർദേശമെന്നും സിസ്റ്റർ.
സിസ്റ്റർ താമസിക്കുന്ന മുറിയുടെ വാതിലൊഴികെ ബാക്കിയെല്ലാ വാതിലുകളും അടച്ചിടുകയാണ്. തനിക്ക് പുറത്തേക്കോ അകത്തേക്കോ വരാനുള്ള സാഹചര്യമില്ലെന്നും പിൻവാതിലൂടെയാണ് അകത്ത് കയറുന്നതെന്നും സിസ്റ്റർ. ആരെങ്കിലും കാണാൻ വന്നാൽ പോലും കയറാനുള്ള സാഹചര്യമില്ല.
പൊലീസിൽ നൽകിയ പരാതികളിൽ ഇനിയും തീരുമാനമായിട്ടില്ലെന്നും പൊലീസും മഠം അതികൃതർക്കൊപ്പമെന്നും സിസ്റ്റർ ലൂസി ആരോപിക്കുന്നു. കന്യാസ്ത്രികൾക്കും നവമാധ്യമങ്ങളിലൂടെ തന്നെ അപമാനിച്ച നോബിൾ തോമസ് പാറക്കലിനുമെതിരെ പൊലീസിൽ നൽകിയ പരാതിയിൽ നടപടിയെടുത്തില്ലെന്നും, പൊലീസും മഠം അധികൃതർക്കൊപ്പമെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും സിസ്റ്റർ പറഞ്ഞു. സഭയിൽ തുടരാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സിസ്റ്റർ നൽകിയ അപേക്ഷ വത്തിക്കാന്റെ പരിഗണനയിലാണ്.
sister lucy kalappura
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here