Advertisement

കൊറോണ ഭീതി: ചൈനയിലെ വിമാനത്താവളത്തിൽ മക്കളെ ഉപേക്ഷിച്ച് മാതാപിതാക്കൾ കടന്നു

January 25, 2020
Google News 1 minute Read

കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തിൽ മക്കളെ വിമാനത്താവളത്തിൽ ഉപേക്ഷിച്ച് മാതാപിതാക്കൾ കടന്നു. രോഗ ലക്ഷണങ്ങളുള്ള കുട്ടിയെ വിമാനത്തിൽ കയറ്റാനാവില്ലെന്ന് അധികൃതർ അറിയിച്ചതിനെ തുടർന്നാണ് ഇവർ തങ്ങളുടെ മക്കളെ ലോഞ്ചിൽ ഉപേക്ഷിച്ച് യാത്ര ചെയ്തത്. ചൈനയിലെ നഞ്ചിങ് ലുകോവ് രാജ്യാന്തര വിമാനത്താവളത്തിലാണ് സംഭവം നടന്നത്.

രണ്ട് മക്കളുമായാണ് ദമ്പതിമാർ വിമാനത്താവളത്തിലെത്തിയത്. ഒരു ആൺകുഞ്ഞും പെൺകുഞ്ഞുമാണ് ഇവർക്ക് ഉണ്ടായിരുന്നത്. ആൺകുട്ടിക്ക് രോഗലക്ഷണം ഉണ്ടെന്നും വിമാനത്തിൽ കയറ്റാൻ ആവില്ലെന്നും അധികൃതർ പറഞ്ഞു. കുട്ടിയുടെ പിതാവ് ഇതിനെതിരെ വാദിച്ചു. തൻ്റെ മകന് അസുഖമില്ലെന്നും യാത്ര ചെയ്യാൻ അനുവദിക്കണമെന്നും ഇവർ വാദിച്ചു. ബോർഡിംഗ് ഗേറ്റിൽ മൂന്നു മണിക്കൂറോളം ഇവർ അധികൃതരുമായി തർക്കിച്ചു. പക്ഷേ, അധികൃതർ അനുവദിച്ചില്ല. തർക്കം മൂലം മറ്റു യാത്രക്കാർക്കും അസൗകര്യം നേരിട്ടു.

ഇതോടെ മക്കളെ വിമാനത്താവളത്തിൽ ഉപേക്ഷിച്ച് മാതാപിതാക്കൾ കടന്നു.

അതേ സമയം, കൊറോണ വൈറസ് ബാധയേറ്റ് ചൈനയിൽ 41 പേരാണ് മരണമടഞ്ഞത്. നഗരങ്ങൾ ഇറങ്ങുന്നതിന് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. നിരത്തുകൾ വിജനമാണ്. വന്മതിൽ അടച്ചു. പലയിടത്തും പൊതുഗതാഗതം നിര്‍ത്തിവച്ചു. ഓഫീസുകളും സ്കൂളുകളും അടക്കമുള്ള സ്ഥാപനങ്ങൾ അനിശ്ചിത കാലത്തേക്ക് അടച്ചു. രോഗം ആദ്യം കണ്ടെത്തിയ വുഹാന്‍ നഗരത്തില്‍ അടിയന്തരാവസ്ഥയാണ്.

ഹോങ്കോങിലെ ആശുപത്രികൾ നിറഞ്ഞുകവിയുകയാണ്. 97 ശതമാനം കിടക്കകളിലും രോഗികളാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പല വിദേശ രാജ്യങ്ങളും ചൈനയിലേക്കുള്ള യാത്ര വിലക്കി.

കഴിഞ്ഞ ഡിസംബര്‍ 31നാണ് ഈ അജ്ഞാത വൈറസിനെ കുറിച്ച് ചൈനീസ് അധികൃതര്‍ ലോകാരോഗ്യ സംഘടനയെ അറിയിച്ചത്. കൃത്യമായ മരുന്നുകളും വാക്‌സിനും കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ ഈ വൈറസ് വലിയ അപകടകാരിയായി മാറിയേക്കാം എന്ന് സംഘടന മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

Story Highlights: Corona Virus, China

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here