Advertisement

‘തണ്ണീർമത്തൻ ദിനങ്ങളി’ലെ അശ്വതി ടീച്ചറുടെ കല്യാണം; വീഡിയോ

January 26, 2020
Google News 2 minutes Read

തണ്ണീർമത്തൻ ദിനങ്ങളിൽ രവി മാഷിന്റെ പിറകെ നടന്ന അശ്വതി ടീച്ചറെ ഓർക്കുന്നുണ്ടോ?സിനിമയിൽ കല്യാണം കഴിഞ്ഞില്ലെങ്കിലും യഥാർത്ഥ ജീവിതത്തിൽ ടീച്ചറുടെ വേഷം ചെയ്ത് പ്രേക്ഷകരുടെ മനസിലുടക്കിയ നടി ശ്രീരഞ്ജിനിയുടെ വിവാഹം കഴിഞ്ഞിരിക്കുകയാണ്.

Read Also: എന്താണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്ന ‘ഡോളി പാർട്ടൺ ചലഞ്ച്’?

വരൻ പെരുമ്പാവൂർ സ്വദേശിയായ രഞ്ജിത് പി രവീന്ദ്രനാണ്. അങ്കമാലിയിൽ നിന്നുള്ള താരം ‘തണ്ണീർമത്തൻ ദിന’ങ്ങളുടെ സംവിധായകനായ ഗിരീഷ് എ ഡിയുടെ ‘മൂക്കുത്തി’ എന്ന ഹ്രസ്വ ചിത്രത്തിലൂടെയാണ് ശ്രദ്ധ നേടിയത്. പിന്നീട് ‘ദേവിക പ്ലസ്ടു ബയോളജി’ എന്ന ഹ്രസ്വ ചിത്രവും വൈറലായി.

ശ്രീരഞ്ജിനിയുടെ അച്ഛൻ സംഗീതജ്ഞനായ ഉണ്ണിരാജാണ്. പോരാട്ടം, അള്ള് രാമേന്ദ്രൻ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത ബിലഹരി സഹോദരനാണ്.

വീഡിയോ കാണാം,

 

 

thaneermathan dinangal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here