ചന്ദ്രശേഖർ ആസാദ് ഹൈദരാബാദ് പൊലീസ് കസ്റ്റഡിയിൽ

ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ ഹൈദരാബാദ് സിറ്റി പൊലീസ് കസ്റ്റഡിയിലെടുത്തു. ഹോട്ടൽ മുറിയിൽ നിന്നാണ് ഇദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

അദ്ദേഹത്തിന്റെ ട്വിറ്റർ അക്കൗണ്ടും കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ആസാദ് പൗരത്വ നിയമ ഭേദഗതിക്കെതിരായ റാലിയിൽ പങ്കെടുക്കാതിരിക്കാൻ വേണ്ടിയാണ് നടപടിയെടുത്തത്.

Read Also: ഇന്ത്യക്ക് ഒരു മെച്ചപ്പെട്ട പ്രതിപക്ഷത്തെ ആവശ്യമുണ്ട്: അഭിജിത്ത് ബാനര്‍ജി

പ്രക്ഷോഭത്തിന് അനുമതി നൽകിയിട്ടില്ലെന്ന് പൊലീസ് പറയുന്നു. റിപ്പബ്ലിക്ക് ദിനത്തിൽ മെഹ്ദിപ്പട്ടണത്തിലെ ക്രിസ്റ്റൽ ഗാർഡനിലെ ആൾക്കൂട്ടത്തെ അഭിസംബോധന ചെയ്യാനെത്തിയതായിരുന്നു ആസാദ്. ആൾ ഇന്ത്യ ദളിത്-മുസ്ലിം-ആദിവാസി പ്രോഗ്രസീവ് ഫ്രണ്ടിന്റെ ഒരു പരിപാടിയിലും ഇന്ന് സംവദിക്കേണ്ടതായിരുന്നു ഇദ്ദേഹം.

നേരത്തെ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിലെ വിദ്യാർത്ഥിനികളെ കൈയേറ്റം ചെയ്തതിന് ഹൈദരാബാദ് പൊലീസിനെതിരെ ആസാദ് രംഗത്തെത്തിയിരുന്നു. കൂടാതെ പൊലീസ് ക്രിസ്റ്റൽ ഗാർഡനിലെ പ്രതിഷേധക്കാരോട് ഒഴിഞ്ഞ് പോകാൻ ആവശ്യപ്പെട്ടതായും അദ്ദേഹം ആരോപിച്ചു. നേരത്തെ ഡൽഹിയിൽ പ്രതിഷേധം നടന്നപ്പോഴും ആസാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

 

chandrasekhar azad, hydrabad, anti caa protests

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top