Advertisement

മുസ്ലീം പ്രീണനം നടത്തുന്നതായി തെറ്റിദ്ധാരണയുണ്ടാക്കി; സിപിഐഎമ്മിന്റെ സിഎഎ, പലസ്തീൻ സമരങ്ങൾ‌ക്ക് അവലോകന യോ​ഗത്തിൽ വിമർശനം

June 13, 2024
Google News 2 minutes Read
cpim meeting criticizes parties anti CAA, palestine protests

സിപിഐഎം നടത്തിയ സിഎഎ വിരുദ്ധ, പലസ്റ്റീൻ സമരങ്ങൾക്ക് തെരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ വിമർശനം. എറണാകുളത്തെ വിവിധ നിയമസഭാ മണ്ഡലങ്ങളിൽ നടത്തിയ അവലോകന യോഗത്തിലാണ് പാർട്ടി അംഗങ്ങൾ വിമർശനം ഉന്നയിച്ചത്. സിപിഎം മുസ്ലിം പ്രീണനം നടത്തുന്നവെന്ന ബിജെപി പ്രചരണം പ്രതിരോധിക്കുന്നതിലും പാർട്ടിക്ക് വീഴ്ച സംഭവിച്ചെന്ന് പ്രാദേശിക നേതാക്കൾ കുറ്റപ്പെടുത്തി. (cpim meeting criticizes parties anti CAA, palestine protests)

വടക്കൻ കേരളത്തിൽ പോലും ഇടതുപക്ഷം നടത്തിയ സിഎഎ, പലസ്റ്റീൻ വിരുദ്ധ സമരങ്ങൾ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് സമരങ്ങൾക്കെതിരെ എറണാകുളത്തെ പാർട്ടി സഖാക്കൾ രംഗത്തെത്തിയത്.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

മുസ്ലിം പ്രീണനം നടക്കുന്നതായി ഭൂരിപക്ഷ സമുദായത്തിൽ തെറ്റിദ്ധാരണ ഉണ്ടായി. ക്രൈസ്തവ സഭകളും സാമാനമായ നിലപാട് എടുത്തു. ഈഴവവോട്ടുകളിൽ അടക്കം വിള്ളൽ ഉണ്ടാക്കാൻ സിഎഎ, പലസ്റ്റീൻ വിരുദ്ധ സമരങ്ങൾ വഴിയൊരുക്കി എന്നായിരുന്നു കീഴ്ഘടകത്തിലെ വിമർശനം.

തൃക്കാക്കര നിയമസഭാ മണ്ഡലത്തിലെ അവലോകന യോഗത്തിലാണ് വിമർശനം ഉയർന്നത്. യോഗത്തിൽ പങ്കെടുത്തസിപിഎമ്മിന്റെ ജില്ലാ നേതാക്കൾ വിമർശനങ്ങൾ തള്ളി.സിഎഎ, പലസ്റ്റീൻ വിരുദ്ധ സമരങ്ങൾ പാർട്ടിയുടെ പ്രഖ്യാപിത നയങ്ങളാണ്. തെരഞ്ഞെടുപ്പ് രാഷ്ട്രീയവുമായി അതിനു ബന്ധമില്ലെന്നും നേതാക്കൾ വിശദീകരിച്ചു.

Story Highlights : cpim meeting criticizes parties anti CAA, palestine protests

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here