Advertisement

നേപ്പാളില്‍ മലയാളികള്‍ മരിച്ചത് അന്വേഷിക്കണം: മുഖ്യമന്ത്രി വിദേശകാര്യമന്ത്രിക്ക് കത്ത് അയച്ചു

January 26, 2020
Google News 1 minute Read

നേപ്പാളില്‍ എട്ടു മലയാളികള്‍ ഹോട്ടല്‍മുറിയില്‍ വിഷവായു ശ്വസിച്ച് മരിക്കാനിടയായ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു.

ഇക്കാര്യത്തില്‍ കേന്ദ്രം നേപ്പാള്‍ സര്‍ക്കാരുമായി ബന്ധപ്പെടണമെന്ന് ആവശ്യപ്പെട്ടാണ് കത്ത് അയച്ചത്. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ന്യായമായ നഷ്ടപരിഹാരം നേപ്പാള്‍ സര്‍ക്കാരില്‍നിന്ന് ലഭിക്കുന്നതിനും കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ വേണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. താമസിച്ച ഹോട്ടല്‍ മുറിയിലെ ഉപകരണത്തിന്റെ തകരാറാണ് എട്ടുപേരുടെയും മരണത്തിനിടയാക്കിയതെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം ചേങ്കോട്ടുകോണം സ്വദേശികളായ പ്രവീണ്‍കുമാര്‍, ഭാര്യ ശരണ്യ, മക്കളായ ശ്രീഭദ്ര, ആര്‍ച്ച, അഭിനവ്, കോഴിക്കോട് കുന്നമംഗലം സ്വദേശി രഞ്ജിത് കുമാര്‍, ഭാര്യ ഇന്ദുലക്ഷ്മി, രണ്ടുവയസുള്ള മകന്‍ വൈഷ്ണവ് എന്നിവരാണ് നേപ്പാളിലെ ദമനില്‍ മരിച്ചത്.

Story Highlights: nepal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here