മനുഷ്യ മഹാശൃഖലയിൽ കണ്ണികളായി പല ജില്ലകളിലും നവദമ്പതികൾ

പൗരത്വ നിയമ ഭേദഗതിക്കെതിരെ സിപിഐഎം സംഘടിപ്പിച്ച മനുഷ്യ മഹാശൃംഖലയിൽ അണിചേർന്ന് നവദമ്പതികൾ താരങ്ങളായി. ആലപ്പുഴയിലും ചേർത്തലയിലും കോഴിക്കോട്ടും വയനാട്ടിലും നവദമ്പതികൾ ശൃംഖലയിൽ അണിചേർന്നു. വിവാഹവേഷത്തിൽ തന്നെയാണ് നവദമ്പതികൾ എത്തിയത്.
കോഴിക്കോട് പുതിയങ്ങാടി സ്വദേശി ഷമീമും അനീനയും വിവാഹവേദിയിൽ നിന്ന് നേരെയെത്തിയാണ് ചങ്ങലയിലെ കണ്ണികളായത്. വിവാഹസൽക്കാരം ഉൾപ്പെടെയുളള പരിപാടികൾ നടക്കാനിരിക്കെയാണെങ്കിലും നാടിന് വേണ്ടി ഇത്തിരി സമയം മാറ്റിവെക്കുന്നുവെന്ന് നവദമ്പതികൾ പറഞ്ഞു. മാനന്തവാടി മുതൽ കൽപറ്റ വരെയുളള മനുഷ്യശൃംഖലയിൽ വൈത്തിരി തളിപ്പുഴ സ്വദേശി പ്രവീൺ, പുളിയാർമല സ്വദേശിനി ശ്രുതി എന്നിവർ അണിചേർന്നു. സികെ ശശീന്ദ്രൻ എംഎൽഎക്കൊപ്പമായിരുന്നു നവദമ്പതികൾ പങ്കെടുത്തത്.
കായംകുളം കൊല്ലുകടവ് സ്വദേശി ഷിനുവും ഭാര്യ ഷെഹനയും വിവാഹം കഴിഞ്ഞതിന് പിന്നാലെ പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധത്തിൽ അണിനിരന്നു. വിവാഹവേഷത്തിൽ തന്നെ എത്തിയ നവ ദമ്പതികൾ കായംകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് മുൻവശത്തായി ദേശീയ പാതയിൽ മനുഷ്യ മഹാശ്യംഖലയിലെ കണ്ണികളായി. കായംകുളം എംഎൽഎ യു പ്രതിഭയ്‌ക്കൊപ്പമാണ് ഇരുവരും മനുഷ്യചങ്ങലയുടെ ഭാഗമായത്. കായംകുളം എംഎൽഎ യു പ്രതിഭാ ഹരിക്കൊപ്പം നിന്നാണ് ഇരുവരും മനുഷ്യശൃംഖലയുടെ ഭാഗമായത്. കുമാരപുരത്ത് ഡിവൈഎഫ്ഐ നേതാവ് രതീഷും ആതിരയും ചേർത്തലയിൽ വിഷ്ണുവും ശരണ്യമോളും വിവാഹവേഷത്തിൽ മനുഷ്യമഹാശൃംഖലയിൽ അണിനിരന്നു.
human chain, cpim
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here