പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധവും ഉത്സവ എഴുന്നള്ളിപ്പും ഒരുമിച്ചെത്തി; പ്രതിഷേധക്കാര്‍ ഉത്സവത്തിന്റെ വളണ്ടിയര്‍മാരായി

തൃശൂര്‍ നഗര മധ്യത്തില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധവും തൊട്ടടുത്ത ഭക്തപ്രിയം ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായുള്ള എഴുന്നള്ളിപ്പും ഒരുമിച്ചെത്തി. സാധാരണഗതിയില്‍ തലവേദനയാവും എന്നാണ് പൊലീസ് കരുതിയത്. എഴുന്നള്ളിപ്പ് വരുന്ന വിവരം പ്രതിഷേധം സംഘടിപ്പിച്ച മുസ്ലിം സംഘടനകളെ പൊലീസ് അറിയിച്ചു. പൊലീസിന്റെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച് പ്രതിഷേധം സംഘടിപ്പിക്കാന്‍ എത്തിയവര്‍ ഭക്തപ്രിയം ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിന്റെ വളണ്ടിയര്‍മാരായി. തൃശൂര്‍ സിറ്റി പൊലീസ് പങ്ക് വച്ച ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിവരം പുറംലോകം അറിഞ്ഞത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാംനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More