കേന്ദ്ര ഡെപ്യൂട്ടേഷൻ കഴിഞ്ഞെത്തിയ എസ്‌ഐമാർക്ക് നിയമനം; ട്വന്റിഫോർ ഇംപാക്ട്

കേന്ദ്ര ഡെപ്യൂട്ടേഷൻ കഴിഞ്ഞ് തിരിച്ചെത്തിയ എസ്‌ഐമാർക്ക് ശമ്പളം കിട്ടാത്ത പ്രശ്‌നത്തിൽ നടപടി. മാസങ്ങളായി ശമ്പളം മുടങ്ങിയ എസ്‌ഐമാർക്ക് നിയമനം നൽകിയ ഉത്തരവ് ഇറങ്ങി.ഇവർക്ക് നിയമനം നൽകാതെ ആറ് മാസമായി ശമ്പളം മുടക്കിയെന്ന വാർത്ത ട്വന്റിഫോർ കഴിഞ്ഞ ദിവസം പുറത്ത് കൊണ്ടുവന്നിരുന്നു, തുടർന്നാണ് അടിയന്തര നടപടി.
Read Also: മനുഷ്യ മഹാശൃംഖലയില്‍ ലീഗ് നേതാക്കള്‍ പങ്കെടുത്തിട്ടുണ്ടെങ്കില്‍ നടപടിയെടുക്കും: കെ പി എ മജീദ്
വാർത്ത വന്ന ദിവസം തന്നെ മനുഷ്യാവകാശ കമ്മീഷൻ സംഭവത്തിൽ ഇടപെട്ടു. ആഭ്യന്തര വകുപ്പും അടിയന്തര നടപടി സ്വീകരിച്ചു. 15 എസ്‌ഐമാർക്ക് നിയമനം നൽകി വകുപ്പ് ഉത്തരവിറക്കി. കേരളാ പൊലീസ് അക്കാദമിയിലാണ് ഇവർക്ക് നിയമനം നൽകിയത്.
3- 4 വർഷം കേന്ദ്ര സേവനം പൂർത്തിയാക്കി തിരിച്ച് കേരളാ പൊലീസ് സർവീസിൽ പ്രവേശിച്ചവർക്ക് നിയമന ഉത്തരവ് കിട്ടിയില്ലെന്ന ഒറ്റ കാരണത്താൽ ശമ്പളം മുടങ്ങിയ പ്രശ്നത്തിനാണിപ്പോൾ പരിഹാരം ഉണ്ടായിരിക്കുന്നത്.
24 impact, kerala police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here