കൊറോണ വൈറസ് ; ചൈനയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കും

കൊറോണ വൈറസ് ബാധ ഭീഷണിയെ തുടര്‍ന്ന് ചൈനയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഇന്ത്യക്കാരെ തിരിക്കെ എത്തിക്കാന്‍ ചൈനയുടെ സഹായം ഇന്ത്യ തേടിയേക്കും. ഡല്‍ഹിയില്‍ ക്യാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയില്‍ കുടുങ്ങി കിടക്കുന്ന പരമാവധി ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിക്കാനാണ് ക്യാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന് യോഗത്തിന്റെ തീരുമാനം. ആരോഗ്യം, വിദേശകാര്യം, വ്യോമയാനം, തൊഴില്‍, കൂടാതെ പ്രതിരോധ മന്ത്രാലയ സെക്രട്ടറിമാരും അവലോകനയോഗത്തില്‍ പങ്കെടുത്തു. വിദേശകാര്യമന്ത്രാലയം ചൈനീസ് അധികൃതരുമായി ആശയവിനിമയം നടത്തി. ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നതിനായി എയര്‍ ഇന്ത്യയുടെ വിമാനം അയക്കുമെന്നാണ് ലഭിക്കുന്ന സൂചനകള്‍. കേന്ദ്ര സര്‍ക്കാര്‍ ഇതിന് വേണ്ട നിര്‍േദശങ്ങള്‍ എയര്‍ ഇന്ത്യക്ക് നല്‍കിയിട്ടുണ്ട്. നേപ്പാള്‍ അതിര്‍ത്തിയില്‍ ആരോഗ്യമേഖലയില്‍ ഉള്ളവരെ ഉള്‍പ്പെടുത്തി പ്രത്യേക പോസ്റ്റുകള്‍ സജ്ജമാക്കും. തുറമുഖങ്ങളിലും പരിശോധന കര്‍ശനമാക്കാനാണ് തീരുമാനം. 137 വിമാനങ്ങളിലായി ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളില്‍ എത്തിയ 29,707 യാത്രക്കാരെ ഇതിനോടകം പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. എന്നാല്‍ ആര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടില്ലെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. രോഗലക്ഷണങ്ങള്‍ ഉള്ളവരുടെ രക്തസാമ്പിളുകള്‍ പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്‌ലേക്ക് അയച്ചിട്ടുണ്ട്

 

Corona virus infection ; Indians trapped in China will be repatriated


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More