സ്വവർഗ വിവാഹം നിയമവിധേയമാക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകി കേരളത്തിലെ ആദ്യ ഗേ ദമ്പതികൾ

സ്വവർഗ വിവാഹം നിയമവിധേയമാക്കണം എന്നാവശ്യപ്പെട്ട് കേരളത്തിലെ ആദ്യ ഗേ ദമ്പതികളായ സോനുവും നികേഷും ഹൈക്കോടതിയിൽ ഹർജി നൽകി. സ്‌പെഷ്യൽ മാരേജ് ആക്ട് 1954 നെതിരെയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.
ഇരുവരും സമർപ്പിച്ച റിട്ട് ഹർജിയിൽ കേന്ദ്ര സർക്കാരിനും സംസ്ഥാന സർക്കാരിനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ആർട്ടിക്കിൾ 14, 15(1), 19(1)a , 21 എന്നിവ ഉറപ്പു നൽകുന്ന തുല്യത, സ്വാകാര്യത, ആവിഷ്കാര സ്വാതന്ത്ര്യം എന്നിവയെ ഹനിക്കുന്നതാണ് സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകാത്ത നടപടിയെന്ന് ഇരുവരും ഹർജിയിൽ വ്യാക്തമാക്കുന്നു.
2018 മെയ് മാസത്തിലാണ് സോനുവും നികേഷും പ്രണയത്തിലാകുന്നത്. ഒന്നാകാൻ തീരുമാനിച്ച ഇരുവരും July 5 , 2018 നു രഹസ്യമായി ക്ഷേത്രത്തിനു പുറത്തു പരസപരം വിവാഹമാല ചാർത്തി വിവാഹിതരാകുകയായിരുന്നു. 2018 സെപ്റ്റംബർ 6ന് സ്വവർഗരതി നിയമവിധേയമയെങ്കിലും സ്വവർഗ വിവാഹം ഇന്നും നിയമവിധേയമല്ല. മതപരമായി ഇത്തരത്തിൽ വിവാഹിതരാകാൻ കഴിയില്ലെന്നതിനാലാണ് ഇരുവരും സ്‌പെഷ്യൽ മാരേജ് ആക്ട് പ്രകാരം വിവാഹിതരാകാൻ തീരുമാനിക്കുന്നത്.
read also: ഇത് സോനുവും നികേഷും, കേരളത്തിലെ ആദ്യ ഗേ ദമ്പതികൾ
സ്വവർഗ വിവാഹം നിയമവിധേയമാകത്തിടത്തോളം കാലം സ്വവർഗാനുരാഗികളായ തങ്ങളെ പോലുള്ളവർ പാർശ്വവൽക്കകരിക്കപ്പെട്ടു തന്നെ നിൽക്കുമെന്ന് ഇരുവരും അഭിപ്രായപ്പെടുന്നു.
സമൂഹത്തെ ഭയന്ന് തങ്ങളുടെ വ്യക്തിത്വം മൂടിവെക്കാതെ ഒന്നിക്കാൻ തീരുമാനിച്ച സോണുവിന്റെയും നികേഷിന്റെയും വാർത്ത ട്വന്റിഫോർ ന്യുസ്.കോം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
story highlights- sonu, nikesh, gay couple, same sex marriage
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here