Advertisement

കൊറോണ വൈറസ്; അറിയേണ്ടതെല്ലാം

January 28, 2020
Google News 1 minute Read
5218 confirmed covid kerala

കൊറോണ വൈറസ് ചൈനയില്‍ വ്യാപകമായി പടര്‍ന്നുപിടിക്കുകയാണ്. ഇതുവരെ 2744 പേര്‍ക്കാണ് ചൈനയില്‍ മാത്രം രോഗം സ്ഥിരീകരിച്ചത്. സാധാരണയായി മൃഗങ്ങള്‍ക്കിടയില്‍ കാണപ്പെടുന്ന വൈറസുകളുടെ വലിയ കൂട്ടമാണ് കൊറോണ. മൈക്രോസ്‌കോപ്പിലൂടെ നിരീക്ഷിച്ചാല്‍ കിരീടത്തിന്റെ രൂപത്തില്‍ കാണപ്പെടുന്നതുകൊണ്ടാണ് ക്രൗണ്‍ എന്ന അര്‍ത്ഥം വരുന്ന കൊറോണ എന്ന പേരില്‍ ഈ വൈറസുകള്‍ അറിയപ്പെടുന്നത്. വളരെ വിരളമായി മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകര്‍ന്നേക്കാവുന്നവയാണ് ഇത്തരം വൈറസുകള്‍.

കൊറോണ വൈറസിനെക്കുറിച്ച് അറിയേണ്ട കാര്യങ്ങള്‍

എവിടെ കാണപ്പെടും…?

പക്ഷി മൃഗാദികളിലാണ് കാണപ്പെടുക

മനുഷ്യരിലേക്ക് പടരുമോ…?

രോഗ ബാധിതരായ പക്ഷി മൃഗാദികളുമായി സഹവസിക്കുകയും അടുത്ത സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്യുന്ന മനുഷ്യരിലും പടരാന്‍ സാധ്യതയുണ്ട്.

ലക്ഷണങ്ങള്‍

സാധാരണ ജലദോഷം മുതല്‍ വിനാശകാരിയായ ന്യൂമോണിയയും ശ്വസനത്തകരാര്‍ വരെ.

ബാധിക്കുന്ന അവയവങ്ങള്‍

ന്യൂമോണിയ ബാധ, വൃക്കകളുടെ പ്രവര്‍ത്തന മാന്ദ്യം തുടങ്ങി മരണത്തിന് വരെ ഇവ കാരണമാകാം.

രോഗം കണ്ടുപിടിക്കുന്നതെങ്ങനെ…?

മേല്‍പ്പറഞ്ഞ രോഗലക്ഷണങ്ങളുള്ളവരുടെ തൊണ്ടയില്‍ നിന്നുള്ള സ്രവം, മൂത്രം, കഫം, രക്തം എന്നിവ ലബോറട്ടറി പരിശോധനകള്‍ക്ക് വിധേയമാക്കിയാണ് രോഗ നിര്‍ണയം ഉറപ്പ് വരുത്തുന്നത്. PCR,NAAT എന്നിവയാണ് നിലവില്‍ ലഭ്യമായിട്ടുള്ള ടെസ്റ്റുകള്‍.

വാക്‌സിന്‍ ലഭ്യമാണോ…?

ഏഴുതരം കൊറോണ വൈറസുകളാണ് മനുഷ്യനില്‍ നിലവില്‍ രോഗമുണ്ടാക്കുന്നവയായി കണ്ടെത്തിയിട്ടുള്ളത്. കൊറോണ പുതിയ ഇനം വൈറസായതുകൊണ്ട്തന്നെ അതിന്റെ ജനിതക ഘടനയടക്കം നിരവധി കാര്യങ്ങള്‍ പഠന വിധേയമാക്കേണ്ടതുണ്ട്. പരീക്ഷണ നിരീക്ഷണങ്ങള്‍ക്ക് ശേഷം കാര്യക്ഷമമായ വാക്‌സിന്‍ ലഭ്യമാക്കാന്‍ ഏതാനം മാസങ്ങളോ, വര്‍ഷങ്ങളോ വേണ്ടി വരാം.

ചികിത്സ എന്ത്…?

കൊറോണ വൈറസിനെതിരെ ഫലപ്രദമായ ആന്റി വൈറല്‍ മരുന്നുകള്‍ നിലവില്‍ ലഭ്യമല്ല. എന്നാല്‍ രോഗ ലക്ഷണങ്ങള്‍ അനുസരിച്ച് രോഗ തീവ്രത കുറയ്ക്കുന്നതിനും മരണ നിരക്ക് കുറയ്ക്കുന്നതിനുമുള്ള ചികിത്സാ രീതികളാണ് അവലംബിച്ചു വരുന്നത്. ശ്വസന പ്രക്രിയയില്‍ ഗുരുതരമായ തകരാറുള്ളവര്‍ക്ക് വെന്റിലേറ്റര്‍ ചികിത്സയും വേണ്ടി വരും.

Story Highlights: Corona virus infection,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here