Advertisement

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രധാന വിഷയമായി ‘സ്ത്രീ സുരക്ഷ’

January 28, 2020
Google News 1 minute Read

ചൂടേറുന്ന ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ വിധി നിർണയിക്കുന്നതിലെ പ്രധാന ഘടകം സ്ത്രീ സുരക്ഷയായിരിക്കും. സൗജന്യ ബസ് യാത്രയ്ക്ക് പുറമെ സിസിടിവി സുരക്ഷാ സംവിധാനങ്ങളോടെയുള്ള ബസുകൾ ഡൽഹിയുടെ നിരത്തുകളിൽ ഇറക്കിയതും സ്ത്രീ വോട്ട് ലക്ഷ്യം വച്ചാണ്.

Read Also: ആലുവയിൽ ‘ഹരിത ശിവരാത്രി’; പ്ലാസ്റ്റിക് ഉപയോഗം പൂർണമായും ഒഴിവാക്കും

ഇത്തവണത്തെ നിയമസഭാ റാലികളിലടക്കം മൂന്ന് പാർട്ടികളും പ്രാദേശിക വിഷയങ്ങൾക്ക് ഉപരി സ്ത്രീ മനസിനെ സ്വാധീനിക്കാനാണ് ശ്രമിക്കുന്നത്. സ്ത്രീ സുരക്ഷ കൂടാതെ, സൗജന്യ വെള്ളം, വൈദ്യുതി, സത്രീകൾക്കായി സൗജന്യ ബസ് യാത്ര തുടങ്ങി കഴിഞ്ഞ അഞ്ച് വർഷത്തെ കേജ്‌രിവാളിന്റെ ഭരണത്തെ പറ്റി മികച്ച പ്രതികരണമാണ് ട്വന്റിഫോറിന് ആളുകൾ നൽകിയത്.

തെരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുൻപ് തന്നെ സ്ത്രീ സുരക്ഷ ഉയർത്തിയുള്ള പദ്ധതികൾ ആരംഭിച്ചതാണ് ആം ആദ്മി ക്യാമ്പിന്റെ ആത്മവിശ്വാസം. അതേസമയം, ഇതിനെ മറികടക്കാനുള്ള തീവ്രശ്രമത്തിലാണ് ബിജെപി. 2012ലെ നിർഭയ സംഭവത്തോടെയാണ് ഡൽഹിയിലെ തെരഞ്ഞെടുപ്പുകളിൽ സ്ത്രീ സുരക്ഷ പ്രധാന ചർച്ചയായത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here